കർഷകസമര വിജയം: പൗരത്വഭേദഗതി നിയമത്തിലും പ്രക്ഷോഭനീക്കം, അസമിലെ വിദ്യാർഥി സംഘടനകളാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്
text_fieldsഗുവാഹതി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കാമെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരോട് മാപ്പിരന്നതോടെ, സമാനരീതിയിൽ പൗരത്വഭേദഗതി നിയമത്തിലും പ്രക്ഷോഭത്തിന് നീക്കം. 2019ൽ സമരത്തെ മുന്നിൽനിന്ന് നയിച്ച അസമിലെ വിദ്യാർഥി സംഘടനകളാണ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്.
ഓൾ അസം സ്റ്റുഡൻറ്സ് യൂനിയനും കൃഷക് മുക്തി സൻഗ്രം സമിതിയുമാണ് പ്രക്ഷോഭം വീണ്ടുമാരംഭിക്കാൻ മുന്നൊരുക്കം നടത്തുന്നത്. റായ്ജർ ദൾ, അസം ജാതീയ പരിഷത്ത് തുടങ്ങിയ സംഘടനകളുടെ നേതാക്കളും സമാന നീക്കത്തിനുള്ള ഒരുക്കത്തിലാണ്. 30ൽ ഏറെ സംഘടനകളുമായി ഇക്കാര്യത്തിൽ ചർച്ച നടന്നതായി നോർത്ത് ഈസ്റ്റ് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ ഉപദേശകൻ ഭട്ടാചാര്യ പറഞ്ഞു. മോദി സർക്കാറിെൻറ മറ്റൊരു അനീതിയാണ് പൗരത്വഭേദഗതി നിയമം. ഈ മുന്നേറ്റത്തെ തകർക്കാനാവില്ല. വിവിധ തലങ്ങളിൽ പ്രക്ഷോഭം തുടരാൻതന്നെയാണ് ധാരണ - അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷമായ ഹിന്ദുക്കൾ, ജൈനന്മാർ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധവിശ്വാസികൾ, പാഴ്സികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് നിയമം. 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ കുടിയേറിയവർക്കാണ് പൗരത്വം നൽകുക. കോവിഡ് വ്യാപനത്തെ തുടർന്നാണ് നേരത്തേയുള്ള പ്രക്ഷോഭം നിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.