ബാഹ്മണി ഉത്സവം നടത്തുന്ന കോൺഗ്രസ് ഹിന്ദു വിരുദ്ധരെന്ന് ബി.ജെ.പി
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ പുതിയ വിവാദവുമായി ബി.ജെ.പി. ബാഹ്മണി ഉത്സവം ആഘോഷിക്കുന്നതിനെതിരെയാണ് ഇത്തവണ ബി.ജെ.പിയുടെ എതിർപ്പ്. ടിപ്പു ജയന്തി ആേഘാഷം പോലെ തന്നെ ബാഹ്മണി ഉത്സവവും ഹിന്ദു വിരുദ്ധമാെണന്നാണ് ബി.ജെ.പിയുെട പക്ഷം.
ബി.ജെ.പിയുെട മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്ത ശോഭ കരന്ദ്ലജെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ബാഹ്മണി രാജാവ് ഹിന്ദുക്കളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്തവരാണ്. ഇപ്പോൾ കോൺഗ്രസ് അവരുടെ ഉത്സവം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. നേരത്തെ ടിപ്പു ജയന്തി, ഇപ്പോൾ ബാഹ്മണി െഫസ്റ്റിവൽ. ഹിന്ദു വികാരങ്ങളെ ഹനിക്കുന്ന താഴെക്കിടയിലുള്ള രാഷ്ട്രീയമാണ് സിദ്ധരാമയ്യ കളിക്കുന്നതെന്നും ശോഭ ട്വിറ്ററിൽ കുറിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീലാണ് ഉത്സവം നടത്താൻ തീരുമാനിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ അത് സർക്കാർ നടത്തുന്ന പരിപാടിയല്ലെന്നും സ്വകാര്യ ചടങ്ങാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇൗ സംഭവത്തെ കുറിച്ച് തനിക്ക് ഒരു അറിവുമില്ല. അതുമായി ബന്ധപ്പെട്ട മന്ത്രിമാരോട് ചോദിക്കുന്നതാണ് നല്ലതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
മാർച്ച് ആറിന് നടക്കുന്ന ചടങ്ങ് സർക്കാർ നടത്തുന്നതല്ലെന്ന് ശരൺ പ്രകാശ് പാട്ടീൽ വ്യക്തമാക്കി. ബി.ജെ.പിക്ക് വേറെ പണിയൊന്നുമില്ലാത്തതിനാൽ ഇത്തരമോരോ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് റവന്യൂ മന്ത്രി കഗോദു തിമ്മപ്പയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.