ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിെൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്കും ഒഴിവാക്കി ട്വിറ്റർ
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിെൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കി ട്വിറ്റർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയതിന് പിന്നാലെയാണ് നടപടി. വെങ്കയ്യ നായിഡുവിെൻറ അക്കൗണ്ടിലെ ബ്ലൂടിക്ക് പിന്നീട് പുനഃസ്ഥാപിച്ചിരുന്നു.
ശനിയാഴ്ചയാണ് വെങ്കയ്യ നായിഡുെൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്. എന്നാൽ, വൈസ് പ്രസിഡൻറിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ടിക്ക് നിലനിർത്തിയിരുന്നു. ഏകദേശം 13 ലക്ഷത്തോളം ഫോളോവർമാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ് ഒഴിവാക്കിയിരിക്കുന്നത്.
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ് ട്വിറ്റർ സാധാരണയായി ബ്ലൂടിക്ക് നൽകാറുള്ളത്. സെലിബ്രേറ്റികൾ കമ്പനികൾ, എൻ.ജി.ഒകൾ, മാധ്യമങ്ങൾ എന്നിവർക്കെല്ലാം ട്വിറ്റർ ബ്ലുടിക്ക് നൽകാറുണ്ട്. ഇവരെ പ്രത്യേകം തിരിച്ചറിയുന്നതിനായാണ് ഇത്തരമൊരു അടയാളം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.