അര മണിക്കൂറിനുള്ളിൽ മാപ്പുപറഞ്ഞാൽ കേസ് അവസാനിപ്പിക്കാം; പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് മാപ്പ് പറയാൻ അര മണിക്കൂർ സമയം കൂടി സുപ്രീംകോടതി അനുവദിച്ചു. മാപ്പുപറഞ്ഞാൽ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ അഭ്യർഥിച്ചിരുന്നു.
എന്നാൽ മാപ്പ് പറയാത്ത പ്രശാന്ത് ഭൂഷണെ എന്തുചെയ്യുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഭൂഷെൻറ കോടതിയലക്ഷ്യ പരാമർശങ്ങൾ കോടതി രേഖകളിൽ നിന്നും നീക്കി കേസ് അവസാനിപ്പിക്കണമെന്ന അറ്റോർണി ജനറലിെൻറ വാദത്തോട് ഉത്തമബോധ്യത്തിൽ ചെയ്തതാണെന്ന് പ്രശാന്ത് ഭൂഷൺ സ്വയം സമ്മതിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് രേഖകളിൽ നിന്നും നീക്കം ചെയ്യുകയെന്ന് അരുൺമിശ്ര മറുപടി നൽകി.
തെൻറ ട്വീറ്റുകളിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത്ഭൂഷൺ നേരത്തേ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.