കശ്മീരിൽ വീണ്ടും നിയന്ത്രണങ്ങൾ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ നിയന്ത്രണങ്ങൾക്ക് നൽകിയ നേരിയ ഇളവുകൾ പലയിടത്തും വീ ണ്ടും പിൻവലിച്ചു. ഇതോടെ ജനജീവിതം കൂടുതൽ ദുരിതപൂർണമായി. ശ്രീനഗറിലെ പുരാതന പള്ള ിയായ ജാമിഅ മസ്ജിദിൽ ജുമുഅ നമസ്കാരം അനുവദിച്ചില്ല. നിയന്ത്രണത്തിനു ശേഷം തുടർ ച്ചയായ മൂന്നാം തവണയാണ് ജാമിഅ മസ്ജിദിൽ ജുമുഅ മുടങ്ങുന്നത്.
യു.എൻ സൈനിക നിരീക ്ഷണ ഗ്രൂപ്പിെൻറ സോൻവാറിലെ ഒാഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനുള്ള ആഹ്വാനവുമായി ശ്രീനഗറിൽ പലയിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചത്. നൂറുകണക്കിന് പൊലീസിനെയും സായുധ സേനയെയുമാണ് സോൻവാറിലെ യു.എൻ ഒാഫിസ് റോഡിൽനിന്ന് ശ്രീനഗർ വരെ വിന്യസിച്ചത്.
പ്രതിഷേധ മാർച്ചിന് ആരാണ് ആഹ്വാനം ചെയ്തതെന്ന് വ്യക്തമല്ല. നേരത്തേ വിഘടനവാദികൾ ഇത്തരത്തിൽ മാർച്ച് സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും പ്രത്യേക പദവി റദ്ദാക്കിയ ശേഷം അവരുടെ ഭാഗത്തുനിന്ന് പ്രക്ഷോഭ ആഹ്വാനങ്ങളൊന്നും വന്നിട്ടില്ല. അതേസമയം, സൗര മേഖലയിൽ നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിന് പേർ പെങ്കടുത്തു.
ഷാ ഫൈസലിനെ തടഞ്ഞുവെച്ച സംഭവം: വാദം കേൾക്കൽ മൂന്നിന്
ന്യൂഡൽഹി: തന്നെ ഡൽഹി വിമാനത്താവളത്തിൽ അനധികൃതമായി തടഞ്ഞുവെക്കുകയും ശ്രീനഗറിലേക്ക് മടക്കി അവിടെ വീട്ടുതടങ്കലിലാക്കിയെന്നുമുള്ള മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാ ഫൈസലിെൻറ ഹരജിയിൽ സെപ്റ്റംബർ മൂന്നിന് വാദം കേൾക്കുമെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി. വാദം കേൾക്കൽ നേരത്തെയാക്കണമെന്ന അപേക്ഷ ബെഞ്ച് പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.