സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ ഭിന്നത വീണ്ടും പുറത്ത്
text_fieldsന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വിവാദ വ്യവസ്ഥക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ പുറപ്പെടുവിച്ച വിധി റദ്ദാക്കിയ ജഡ്ജിയുടെ നടപടിയോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ തമ്മിലടി വീണ്ടും പുറത്ത്. തുടർച്ചയായ രണ്ടു ദിവസം മൂന്നംഗ ബെഞ്ചുകൾ വിധികൾകൊണ്ട് തമ്മിലടിക്കുന്നതിനാണ് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. സർക്കാറിന് അനുകൂലമായ തരത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇൗ മാസം പുറപ്പെടുവിച്ച വിധിയാണ് വിവാദത്തിന് തുടക്കമിട്ടത്. ജസ്റ്റിസ് അരുൺ മിശ്രയുെട വിധി റദ്ദാക്കി മദൻ ബി ലോക്കൂറിെൻറ മൂന്നംഗ ബെഞ്ച് ബുധനാഴ്ച വിധി പുറപ്പെടുവിച്ചപ്പോൾ അതിനെതിരെ ജസ്റ്റിസ് അരുൺ മിശ്രയുടെ മൂന്നംഗ ബെഞ്ച് വ്യാഴാഴ്ച വീണ്ടും വിധിക്കുകയായിരുന്നു.
ഭൂമി ഏറ്റെടുക്കലിലെ ഇരകൾക്കൊപ്പം നിന്ന് 2014ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ആർ.എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിെൻറ വിധി റദ്ദാക്കി ഭൂമി ഏറ്റെടുക്കുന്ന സർക്കാറിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര. അഞ്ചു വർഷത്തിനകം അപേക്ഷിച്ചില്ലെങ്കിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തിന് അവകാശമുണ്ടാകില്ല എന്ന ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വിവാദമായ 24 (2) വകുപ്പിലെ വ്യവസ്ഥക്കെതിരെ ജസ്റ്റിസുമാരായ മദൻ ബി ലോക്കൂറും കുര്യൻ ജോസഫും മുൻ ചീഫ് ജസ്റ്റിസ് ലോധയും അടങ്ങുന്ന മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച 2014ലെ വിധിയാണ് ജസ്റ്റിസ് അരുൺമിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇൗ മാസമാദ്യം റദ്ദാക്കിയത്. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഏെറ്റടുത്ത ഭൂമിയുടെ കേസിലായിരുന്നു മൂന്നംഗ ബെഞ്ചിെൻറ 2:1 എന്ന തരത്തിലെ വിവാദ വിധി.
എന്നാൽ, ഹരിയാനയിലെ ഭൂമി ഏറ്റെടുക്കൽ കേസ് പരിഗണനക്കെടുത്തപ്പോൾ മധ്യപ്രദേശിലെ കേസ് പോലെ തീർപ്പാക്കി തരണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടപ്പോഴാണ് 2014ലെ വിധി റദ്ദാക്കിയ കാര്യം ആ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ മദൻ ബി ലോക്കൂറും കുര്യൻ ജോസഫും അറിയുന്നത്. ഇവരെ കൂടാതെ ജസ്റ്റിസ് ദീപക് ഗുപ്തയാണ് ബുധനാഴ്ചത്തെ മൂന്നംഗ ബെഞ്ചിലുണ്ടായിരുന്നത്. രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തിന് ജസ്റ്റിസ് അരുൺ മിശ്ര പുറപ്പെടുവിച്ച വിധി നിയമവിരുദ്ധമാണെന്നും നീതിന്യായ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നും അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച റദ്ദാക്കിയത്.
മൂന്നംഗ ബെഞ്ചിെൻറ വിധി അതിലും വലിയ ബെഞ്ചിനേ റദ്ദാക്കാനാകൂ എന്ന് ഇവർ ഒാർമിപ്പിച്ചു. വിധി റദ്ദാക്കിയ വിവരം എല്ലാ സംസ്ഥാന സർക്കാറുകളെയും ഹൈകോടതികളെയും അറിയിക്കാനും ഇൗ ബെഞ്ച് നിർദേശിച്ചു. എന്നാൽ, വിട്ടുകൊടുക്കാൻ തയാറല്ലായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര വ്യാഴാഴ്ച ഇൗ വിഷയം വീണ്ടും പരിഗണിച്ച് ബുധനാഴ്ച ജസ്റ്റിസ് മദൻ ബി ലോക്കൂറിെൻറ ബെഞ്ച് പുറപ്പെടുവിച്ച വിധി റദ്ദാക്കി അഞ്ചു വർഷത്തിന് ശേഷം ഭൂമിക്ക് നഷ്ടപരിഹാരത്തിന് അവകാശമില്ലെന്ന തങ്ങളുടെ വിധി പുനഃസ്ഥാപിച്ചു. വിധി തെറ്റാണെങ്കിൽ തിരുത്താൻ വലിയ ബെഞ്ചിെൻറ ആവശ്യമില്ല എന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ ന്യായീകരണം. അവിടെയും നിർത്താതെ ഇൗ രണ്ട് വിരുദ്ധ വിധികളിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അരുൺ മിശ്രയുടെ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.