ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ല -ഷീല ദീക്ഷിത്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെടുന്നതിന് പൂർണമായും എതിരാണെന്ന് ഡൽഹ ി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത്. തീരുമാനം കോൺഗ്രസ് നേതൃത്വത്തിന് വിട്ടതാണ്. ൈഹകമാൻഡ് പറയുന്നതിനനുസര ിച്ച് പ്രവർത്തിക്കുമെന്നും കോൺഗ്രസിന് സ്വന്തം നിലയിൽ പോരാടാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ്-എ.എ.പി സഖ്യവുമായി ബന്ധപ്പെട്ട് മധ്യസ്ഥതക്ക് ശരദ് പവാർ രംഗത്തെത്തിയതോടെയാണ് ഷീല ദീക്ഷിതിെൻറ പ്രതികരണം.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് ദീർഘകാലയളവിൽ കോൺഗ്രസിന് ദോഷം ചെയ്യുമെന്നും പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കാതെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഷീല ദീക്ഷിത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും കത്തയച്ചിരുന്നു.
ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്ന കോൺഗ്രസ് നയവും തീരുമാനവും ഡൽഹിയിലെ നേതാക്കൾ പിന്തുടരണമെന്ന് ഡൽഹിയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ വ്യക്തമാക്കിയിരുന്നു. ആം ആദ്മി പാർട്ടിയുടെ കടന്നു വരവോടെയായിരുന്നു മൂന്ന് തവണ ഡൽഹി ഭരിച്ച ഷീല ദീക്ഷിതിന് അടി തെറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.