ബി.െജ.പി വാക്സിന് എതിര്, കേന്ദ്രസർക്കാറിന്‍റെ വാക്സിൻ സ്വീകരിക്കും -വാക്സിൻ നയത്തിൽ അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പൊതുജനങ്ങളുടെ കോപം കണക്കിലെടുത്താണ് േമാദിയുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
'പൊതുജനങ്ങളുടെ കോപം കണക്കിലെടുത്ത് കേന്ദ്രസർക്കാർ വാക്സിനേഷൻ രാഷ്ട്രീയവത്കരിക്കുന്നതിനുപകരം നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഞങ്ങളെല്ലാവരും ബി.ജെ.പിയുടെ വാക്സിന് എതിരാണ്. എന്നാൽ ഇന്ത്യൻ സർക്കാറിന്‍റെ വാക്സിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളെല്ലാവരും വാക്സിൻ സ്വീകരിക്കും. വാക്സിൻ ഡോസുകളുടെ അഭാവം മൂലം സ്വീകരിക്കാതിരിക്കാൻ കഴിയാതിരുന്നവർ കൂടി വാക്സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു' -അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ 18വയസിന് മുകളിലുള്ളവർക്കും ജൂൺ 21 മുതൽ വാക്സിനേഷൻ സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.