Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹലിന്​ സമീപം...

താജ്​മഹലിന്​ സമീപം നിയമം ലംഘിച്ച്​ വിവാഹം; ചാണകകേക്കും കത്തിച്ചു

text_fields
bookmark_border
താജ്​മഹലിന്​ സമീപം നിയമം ലംഘിച്ച്​ വിവാഹം; ചാണകകേക്കും കത്തിച്ചു
cancel

ന്യൂഡൽഹി: താജ്​മഹലിന്​ പിന്നിലുള്ള മെഹ്​താബ്​ ഭാഗ്​ കോംപ്ലക്​സിൽ നിയമം ലംഘിച്ച്​ വിവാഹം നടത്തിയ സംഭവത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്​ ഇന്ത്യ നോട്ടീസ്​ നൽകി. മെഹ്​താബ്​ ബാഗിലെ പാർക്കിങ്​ കോൺട്രാക്​ടറായ വിനോദ്​ യാദവാണ്​ നിയമം ലംഘിച്ച്​ വിവാഹം നടത്തിയതെന്ന്​ ആഗ്ര ആർക്കിയോളജിക്കൽ സർവേ സൂപ്രണ്ട്​ ആർ.കെ.പാട്ടീൽ പറഞ്ഞു.

നോട്ടീസ്​ നൽകിയതിനൊപ്പം ആർക്കിയോളജിക്കൽ സർവേ ഓഫ്​ ഇന്ത്യയുടെ ആസ്ഥാനത്ത്​ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർക്കിയോളജി സർവേ ജില്ലാ അധികാരികളെ തെറ്റിദ്ധരിപ്പിച്ചാണ്​ വിനോദ്​ റായ്​ വിവാഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർക്കിങ്ങും കാന്‍റീനുമല്ലാതെ മറ്റൊരു പ്രവർത്തനവും കെട്ടിടത്തിൽ നടത്താൻ വിനോദ്​ റോയിക്ക്​ അനുമതിയില്ല.

എന്നാൽ, ഇയാൾ വിനോദസഞ്ചാരികൾക്കായി ടൂറിസ്റ്റ്​ റുമുകൾ തുറക്കുകയും ടെന്‍റുകൾ സ്ഥാപിക്കുകയും ചെയ്​തു. ഈ ടെന്‍റുകൾ വിവാഹാഘോഷങ്ങൾക്കായി വിട്ടു നൽകുകയും ചെയ്​തതായാണ്​ ആരോപണം. കഴിഞ്ഞ ദിവസം ഇവിടെ വിവാഹം നടന്നപ്പോൾ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ ഉച്ചത്തിൽ പാട്ടുവെക്കുകയും ചാണകകേക്കുകൾ കത്തിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ ആഗ്ര ടൂറിസ്റ്റ്​ വെൽഫെയർ ചേംബർ സെക്രട്ടറി വിശാൽ ശർമ്മ പറഞ്ഞു. താജ്​മഹലിന്​ 500 മീറ്റർ ചുറ്റളവിൽ ഇത്തരം പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. ഇതിന്​ പുറമേ തന്തുരി അടുപ്പ്​ ഉപയോഗിക്കുകയും വൈദ്യുതി ദുരുപയോഗം ചെയ്യുകയും ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taj Mahal
News Summary - Against rules, wedding held right behind Taj Mahal in Agra; notice issued to accused
Next Story