പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് എൻ.ഡി.എ സഖ്യകക്ഷി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) പിൻവലിക്കണമെന്ന് എൻ.ഡി.എ സഖ്യകക്ഷിയായ നാഷനൽ പീപ്ൾസ് പാർട്ടിയുടെ നേതാവ് അഗത സാങ്മ. എൻ.ഡി.എ ഘടകകക്ഷികളുെടയും പാർലമെൻറിെൻറ ശൈത്യകാല സമ്മേളനത്തിന് മുമ്പുചേർന്ന സർവകക്ഷി യോഗത്തിലുമാണ് സാങ്മ ഈ ആവശ്യം ഉന്നയിച്ചത്.
എൻ.ഡി.എ സഖ്യകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്തിരുന്നു. മേഘാലയയിലെ തുറ മണ്ഡലം എം.പിയാണ് അഗത സാങ്മ. കാർഷികനിയമങ്ങൾ പിൻവലിച്ചതുപോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനവികാരം മാനിച്ച് സി.എ.എ പിൻവലിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് അഗത സാങ്മ വാർത്ത ഏജൻസിയോട് പറഞ്ഞു.
'കർഷക സമരത്തിൽ പങ്കെടുത്തവരുടെ വികാരം ഉൾക്കൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിച്ചതു പോലെ, വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ വികാരം ഉൾക്കൊണ്ട് പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ഞാൻ സർക്കാറിനോട് അപേക്ഷിക്കുകയാണ്' - അഗത സാങ്മ പറഞ്ഞു.
സർക്കാറിന്‍റെ പ്രതികരണമെന്തായിരുന്നെന്ന് മാധ്യമ പ്രവർത്തകർ അവരോട് ചോദിച്ചപ്പോൾ ഇതുവരെ പ്രതികരണമൊന്നും ഇല്ലെന്നാണ് അവർ പറഞ്ഞത്. വിഷയം സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.