അഗ്നിപഥിനെതിരെ അടങ്ങാതെ രോഷം; തെലങ്കാനയിൽ ഒരാൾ മരിച്ചു; ബിഹാറിൽ ഉപമുഖ്യന്ത്രിയുടെ വീട് ആക്രമിച്ചു
text_fieldsഹൈദരാബാദ്/ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കരാർ സൈനിക നിയമമായ അഗ്നിപഥ് പദ്ധതിക്കെതിരെ മൂന്നാം ദിവസം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനത്തു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ ഒരാൾ മരിച്ചു. 15പേർക്ക് പരിക്കേറ്റു. ബിഹാറിൽ നിന്ന് തുടങ്ങിയ പ്രതിഷേധം ഝാർഖണ്ഡ്, ഒഡിഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ,തെലങ്കാന എന്നിവിടങ്ങളിലേക്കും പടരുകയായിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെ വീട് ആക്രമിച്ചു. ബി.ജെ.പി എം.എൽ.എയുടെ കാറും തകർത്തു. സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് സഞ്ജയ് ജയ്സ്വാലിന്റെ വീടും ആക്രമിച്ചു.
സെക്കന്ദരാബാദിൽ റെയിൽവേ സ്റ്റേഷൻ അക്രമിച്ച യുവാക്കൾ ട്രെയിനുകൾക്ക് തീയിട്ടു. കൊൽക്കത്തിയിലേക്കുള്ള ഈസ്റ്റ്കോസ്റ്റ് എക്സ്പ്രസിനാണ് ആദ്യം തീയിട്ടത്. സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതിഷേധക്കാർ കല്ലെറിയുകയും വ്യാപക നാശനഷ്ടം വരുത്തുകയുംചെയ്തു. ട്രെയിനുകൾ തടഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ റെയിൽവേ പൊലീസ് വെടിവെച്ചപ്പോഴാണ് വാറങ്കൽ ജില്ലക്കാരനായ രാകേഷ് മരിച്ചതെന്നാണ് റിപ്പോർട്ട്. പ്രതിഷേധം കണക്കിലെടുത്ത്റെയിൽവേ 200 ട്രെയിനുകൾ റദ്ദാക്കി.
സെക്കന്ദരാബാദിൽ പ്രതിഷേധം അക്രമാസക്തമായതോടെ തെലങ്കാനയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ അധികൃതർ ലോക്ഡൗൺ ഏർപ്പെടുത്തി. സംഭവം ഹൈദരാബാദിലെ ജനജീവിതത്തെ ബാധിച്ചു. സെക്കന്ദരാബാദിൽ രാജ്കോട്ട്, അജന്ത എക്സ്പ്രസ് ട്രെയിനുകളുടെ ഏതാനും കോച്ചുകൾക്കും തീയിട്ടിരുന്നു.
നോയിഡയിൽ യമുന അതിവേഗ പാതയിൽ യുവാക്കൾ ഉച്ചക്ക് 12മുതൽ ഒരു മണിവരെ ഗതാഗതം തടസ്സപ്പെടുത്തി. ജെവാർ ടോൾപ്ലാസ വഴി ഗ്രേറ്റർ നോയിഡ, മഥുര-ആഗ്ര എന്നിവിടങ്ങളിലേക്കുള്ള ഗതാഗതമാണ് തടസ്സപ്പെട്ടത്. പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നു.
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ച ഡൽഹി മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ അടച്ചിട്ടു. സുരക്ഷകാരണങ്ങളാൽ ഗേറ്റുകൾ അടച്ചിടുന്നതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ട്വീറ്റ്ചെയ്തിരുന്നു.
രണ്ടാം ദിവസവും പ്രതിഷേധം ഉയർന്നേക്കുമെന്ന് കണക്കിലെടുത്ത് മുൻകരുതലെന്ന നിലയിൽ ഗുരുഗ്രാം ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ ഇവിടെ വെള്ളിയാഴ്ച പ്രതിഷേധമോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. ചില യുവാക്കൾ ഹൈലി മണ്ഡിയിൽ ട്രെയിൻ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ തടഞ്ഞു.
പ്രതിഷേധം കാരണം ഇതുവരെ 200 ട്രെയിനുകളുടെ യാത്രയെ ബാധിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. 35 ട്രെയിനുകൾ റദ്ദാക്കുകയും 13 ട്രെയിനുകൾ പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുകയുംചെയ്തു.
ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം കനത്തത്. മധ്യപ്രദേശിലെ ഇൻഡോറിൽ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന പ്രതിഷേധക്കാർ കല്ലേറ് നടത്തി. ഹരിയാനയിലെ നരവനയിൽ പ്രതിഷേധക്കാർ റെയിഋല ട്രാക്കിൽ കുത്തിയിരുന്നു. ഉത്തർപ്രദേശിലെ ബലിയയിൽ ട്രെയിനിന് തീയിട്ടു. ബസ് തകർത്തു. പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുംചെയ്തു. 100 പേരെ കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിലെ ബലിയയിൽ ട്രെയിനിന് തീയിട്ടു. ബസ് തകർത്തു. പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുംചെയ്തു. 100 പേരെ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ബലിയയിൽ ട്രെയിനിന് തീയിട്ടു. ബസ് തകർത്തു. പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുംചെയ്തു. 100 പേരെ കസ്റ്റഡിയിലെടുത്തു.
റിക്രൂട്ട്മെന്റ് രണ്ടു ദിവസത്തിനകം: വ്യോമസേന നടപടി 24ന് തുടങ്ങും
'അഗ്നിപഥി'ൽ ഉടൻ റിക്രൂട്ട്മെന്റ് നടപടി തുടങ്ങുമെന്ന് കര, നാവിക, വ്യോമസേന വിഭാഗങ്ങൾ വ്യക്തമാക്കി. വ്യോമസേന മേധാവി വി.ആർ. ചൗധരി ജൂൺ 24ന് റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയപ്പോൾ രണ്ടു ദിവസത്തിനകം തുടങ്ങുമെന്നാണ് കരസേന അറിയിച്ചത്. ഉടൻ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരംഭിക്കുമെന്നാണ് നാവികസേന വൃത്തങ്ങൾ പറയുന്നത്.ഡിസംബറിൽ ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങാനാണ് ആലോചന. ഇവരെ അടുത്ത വർഷം ജൂണോടെ വിവിധ വിഭാഗങ്ങളിൽ നിയമിക്കും.
അതിനിടെ, 'അഗ്നിപഥ്' പദ്ധതിയിൽ പ്രായപരിധി ഉയർത്തിയത് യുവാക്കൾക്ക് ഗുണകരമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസേവനത്തിനുള്ള അവസരമാണ് യുവാക്കൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടുവർഷം സൈന്യത്തിൽ ചേരാൻ സാധിക്കാതെ പോയവർക്ക് 'അഗ്നിപഥി'ൽ ഉയർന്ന പ്രായം 23 ആക്കിയത് ഉപകാരമാകുമെന്ന് കരസേന മേധാവി ജന. മനോജ് പാണ്ഡെയും പറഞ്ഞു. യുവാക്കൾ സൈന്യത്തിൽ 'അഗ്നിവീർ' ആയി ചേരാനുള്ള അവസരം ഉപയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.