ട്രംപിെൻറ ഇന്ത്യ സന്ദർശനത്തിൽ മോടി കൂട്ടി താജ് മഹലും
text_fieldsആഗ്ര: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇന്ത്യ സന്ദർശനത്തിൽ താജ് മഹലിെൻറയും മുഖം മിനുക്കുന്നു. താജ് മഹലിന് മുന്നിലെ കുളത്തിലെ വെളളം വറ്റിച്ച് ചളിയും പായലും നീക്കി പെയിൻറ് ചെയ്യുന്ന ജോലി തകൃതിയായി നടക്കു ന്നുണ്ട്. കൂടാതെ താജ് മഹലിന് ചുറ്റും വൃത്തിയാക്കുകയും ചുറ്റുപാടും മോടി പിടിപ്പിക്കുകയും ചെയ്തു.
ഫെബ്രുവരി 23 മുതൽ 26 വരെയാണ് ട്രംപിെൻറ ഇന്ത്യ സന്ദർശനം. ഇതിനോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരികൾ മതിലുകെട്ടി മറക്കുകയും പെയിൻറ് അടിക്കുകയും ചെയ്തിരുന്നു. കൂടാതെ ചേരി നിവാസികളെ കുടിയൊഴിപ്പിച്ചത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. യമുന നദിയിലെ ദുർഗന്ധമകറ്റാൻ ദിവസവും 122.32 കോടി ലിറ്റർ വെള്ളം ഉത്തർ പ്രദേശ് സർക്കാർ തുറന്നുവിടുന്നുണ്ട്.
ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദിൽ പുതുതായി നിർമിച്ച ക്രിക്കറ്റ് സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം െചയ്യും. ശേഷം ഡൽഹിയിലേക്കുള്ള യാത്രയിലായിരിക്കും ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ സന്ദർശിക്കുക. സുരക്ഷ പരിശോധനക്കായി അമേരിക്കൻ സംഘം താജ് മഹൽ സന്ദർശിച്ചിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ആഗ്രയിെലത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.