'ഹിന്ദു^മുസ്ലിം അകൽച്ച മാറ്റിയത് കർഷകസമരം'
text_fieldsമുസഫർ നഗറിലെ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിലുണ്ടായിരുന്ന അകൽച്ച മാറ്റുന്നതിൽ കർഷകസമരം വലിയ പങ്കുവഹിെച്ചന്ന് ചിത്രകാരൻ നകുൽ സിങ് സോഹ്നി. കർഷകസമരത്തെ തുടർന്ന് മുസഫർ നഗറിൽ സംഭവിച്ച സാമൂഹികമാറ്റത്തിൽ ഏറ്റവുമധികം നഷ്ടം ബി.ജെ.പിക്കാണെന്നും മുസഫർനഗർ കലാപം ചർച്ചചെയ്യുന്ന 'മുസഫർ നഗർ ബാഖീ ഹെ' എന്ന ഡോക്യുമെൻററി ചിത്രത്തിെൻറ സംവിധായകൻ നകുൽ സോഹ്നി 'മാധ്യമ'ത്തോട് പറഞ്ഞു.
ഒരു കലാപത്തിലൂടെ അകന്ന രണ്ടു സമുദായങ്ങൾ കർഷകരെന്നനിലയിൽ തങ്ങളുടെ ലക്ഷ്യത്തിനായി ഒന്നായതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസഫർ നഗർ കലാപം വഴി പാർട്ടിയിലേക്ക് കൊണ്ടുവന്ന നിരവധിപേരെയാണ് കർഷകസമരത്തിലൂടെ ബി.െജ.പി നഷ്ടപ്പെടുത്തുന്നത്. ബി.ജെ.പി തങ്ങളുടെ താൽപര്യങ്ങൾക്കെതിരാണെന്നാണ് ജാട്ട് കർഷകർ ഇപ്പോൾ പറയുന്നത്. 2013ൽ തങ്ങളുടെ പക്കൽനിന്ന് അബദ്ധം സംഭവിെച്ചന്ന് തുറന്നുപറയുന്ന പല ജാട്ട് കർഷകരെയും ഇപ്പോൾ കാണാം. ഇതൊരു വലിയ മാറ്റമാണ്. ജാട്ടുകളുടെ ഇൗ സംസാരവും പ്രായശ്ചിത്തവും അവരുെട ഹൃദയത്തിൽനിന്നുള്ളതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരെമാരു അബദ്ധം ഇനി ആവർത്തിക്കില്ലെന്നുകൂടി അവർ പറയുന്നുണ്ട്.
മുസ്ലിംകളെ കൊലപ്പെടുത്തിയതിലൂടെ വലിയ തെറ്റാണ് നിങ്ങൾ ചെയ്തതെന്ന്, ജനുവരിയിൽ മുസഫർ നഗറിൽ നടന്ന മഹാപഞ്ചായത്തിൽ ജാട്ട് മുസ്ലിം നേതാവ് മുഹമ്മദ് ജോല പരസ്യമായി പറഞ്ഞപ്പോൾ ജാട്ടുകൾ അതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ല. തെറ്റുപറ്റിയെന്ന് ഞങ്ങൾ സമ്മതിക്കുന്നു എന്നാണവർ പറഞ്ഞത്. ജാട്ട് സമുദായം തങ്ങൾക്ക് പറ്റിയ തെറ്റ് സമ്മതിക്കുകയും അതിൽ ക്ഷമാപണം നടത്തുകയും ചെയ്തത് ഇരുസമുദായങ്ങൾക്കിടയിലുമുണ്ടായ പരിക്ക് കുറക്കുന്നതിൽ നല്ലൊരു കാൽവെപ്പായിത്തീർെന്നന്നും നകുൽ പറഞ്ഞു. ബി.ജെ.പിയിലേക്ക് പോയ 70 ശതമാനം ജാട്ട് ഹിന്ദുക്കളും അജിത് സിങ്ങിെൻറ രാഷ്ട്രീയ ലോക്ദളിലേ(ആർ.എൽ.ഡി)ക്ക് തിരികെ പോയെന്നാണ് ജാട്ട് നേതാവ് മഹേന്ദ്ര സിങ് ടിക്കായത്തിെൻറ വലംകൈയായിരുന്ന ഗുലാം മുഹമ്മദ് ജോല പറഞ്ഞത്.
ബി.ജെ.പിക്കൊപ്പം തുടരുന്ന ബാക്കി 30 ശതമാനം ജാട്ടുകളിൽ ഏറിയ പങ്കും അധികാരസ്ഥാനങ്ങളിലുള്ളവരും അവരുെട ആശ്രിതരുമാണെന്നും ജോല പറഞ്ഞു. അതേസമയം, മുസ്ലിംകൾ ഭൂരിഭാഗവും ഇപ്പോഴും സമാജ്വാദി പാർട്ടിക്കൊപ്പം തുടരുകയാണ്. മുസ്ലിം വോട്ടുകൾ നിർണായകമോ ഭൂരിപക്ഷമുള്ളതോ ആയ മണ്ഡലങ്ങളിലെങ്കിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എൽ.ഡി മുസ്ലിം സ്ഥാനാർഥികളെ നിർത്തുമോ എന്നാണ് അവർ നോക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ സമാജ്വാദി പാർട്ടിക്കുതന്നെയായിരിക്കും അവരുടെ വോെട്ടന്നും ജോല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.