
'കാർഷിക നയങ്ങളിൽ പുനരാലോചന വേണം'; കർഷകൻ നെല്ല് കൂട്ടിയിട്ട് കത്തിക്കുന്നതിന്‍റെ വിഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്തെ കാർഷിക നയങ്ങളിൽ പുനരാലോചന വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും എം.പിയുമായ വരുൺ ഗാന്ധി കേന്ദ്ര സർക്കാറിനെതിരെ വീണ്ടും രംഗത്ത്. ഉത്തർപ്രദേശിലെ ലഖിംപൂരിൽ നിന്നുള്ള ഒരു കർഷകന്‍റെ വീഡിയോ പങ്കുവെച്ചാണ് വരുൺ ട്വീറ്റ് ചെയ്തത്. വിളവെടുത്ത നെല്ല് 15 ദിവസമായിട്ടും വിൽക്കാൻ കഴിയാത്തതിന്‍റെ നിരാശയിൽ അവ കൂട്ടിയിട്ട് കത്തിക്കുന്നതിന്‍റെ വിഡിയോയാണ് പങ്കുവെച്ചത്.
'സമോധ് സിംഗ് എന്ന ഉത്തർപ്രദേശിൽ നിന്നുള്ള കർഷകൻ 15 ദിവസമായി തന്‍റെ നെല്ല് വിൽക്കാൻ ശ്രമിക്കുകയാണ്. അതിന് സാധിക്കാതെ വന്നതോടെ നിരാശയിൽ തന്‍റെ വിള മുഴുവൻ കത്തിച്ചു. നമ്മുടെ കാർഷിക നയങ്ങൾ പുനരാലോചന അത്യാവശ്യമാണ്' -വിഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി കുറിച്ചു.
സമോധ് സിംഗ് കൂട്ടിയിട്ട നെല്ലിൽ മണ്ണെണ്ണ ഒഴിക്കുന്നതും മറ്റുള്ളവർ അത് തടയാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ അയാൾ നെല്ലിലേക്ക് തീ പകരുകയായിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞദിവസം വരുൺ ഗാന്ധി രംഗത്തുവന്നിരുന്നു. കനത്ത മഴയിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്നതിനെ തുടർന്നായിരുന്നു വരുണിന്‍റെ പ്രതികരണം.
കനത്ത മഴ നാശം വിതക്കുേമ്പാൾ പൗരന്മാർ സ്വന്തം കാര്യം സ്വയം നോക്കണമെങ്കിൽ പിന്നെ എന്തിനാണ് ഒരു ഭരണസംവിധാനം എന്നായിരുന്നു വരുണിന്‍റെ ചോദ്യം. വരുണിന്‍റെ പിലിബിത് മണ്ഡലത്തിൽ കനത്ത മഴ നാശം വിതച്ചിരുന്നു. രണ്ടുദിവസമായി പെയ്ത മഴയിൽ ബറേലി, പിലിബിത് ജില്ലകളിലായി മൂന്നുപേർക്ക് ജീവൻ നഷ്ടമാകുകയും 100ഓളം പേർക്ക് വീടുകൾ നഷ്ടമാകുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ വിള നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി വരുൺ ഗാന്ധി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു.
അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ വരുൺ ഗാന്ധി നടത്തുന്ന പ്രതിഷേധങ്ങൾ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് വരുൺ ഗാന്ധി. കർഷകസമരവും യു.പി ലഖിംപൂർ ഖേരി കർഷക കൊലയുമായി ബന്ധെപ്പട്ടും ബി.ജെ.പിയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ലഖിംപൂർ ഖേരി കർഷക കൊലയിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കും മകൻ ആശിഷ് മിശ്രക്കും എതിരെയും വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷകർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം. ഇതിനുപിന്നാലെ, പ്രതികാര നടപടിയെന്നോണം വരുൺ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കി.
उत्तर प्रदेश के किसान श्री समोध सिंह पिछले 15 दिनों से अपनी धान की फसल को बेचने के लिए मंडियों में मारे-मारे फिर रहे थे, जब धान बिका नहीं तो निराश होकर इसमें स्वयं आग लगा दी।
— Varun Gandhi (@varungandhi80) October 23, 2021
इस व्यवस्था ने किसानों को कहाँ लाकर खड़ा कर दिया है? कृषि नीति पर पुनर्चिंतन आज की सबसे बड़ी ज़रूरत है। pic.twitter.com/z3EjYw9rIz

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.