Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightകാർഷിക ബില്ലിലൂടെ...

കാർഷിക ബില്ലിലൂടെ മോദി ചങ്ങാതിമാരുടെ വ്യാപാരം ഉയർത്തുന്നു, കർഷകനെ ആക്രമിക്കുന്നു- രാഹുൽ

text_fields
bookmark_border

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറി​െൻറ മൂന്ന്​ കാർഷിക ബില്ലുകൾക്കെതിരെ വിമർശനവുമായി വീണ്ടും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കർഷകർക്ക്​ മോദി സർക്കാറിലുള്ള വിശ്വാസം നഷ്​ടപ്പെട്ടതായി രാഹുൽഗാന്ധി ട്വീറ്റ് ചെയ്​തു.

'കർഷകർക്ക്​ മോദിസർക്കാറിലുള്ള വിശ്വാസം പൂർണമായി നഷ്​ടപ്പെട്ടു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പറഞ്ഞ വാക്കുകളും പ്രവൃത്തികളും തമ്മിൽ വളരെയധികം അന്തരമുണ്ടായിരുന്നു. നോട്ടുനിരോധനം, തെറ്റായ ജി.എസ്​.ടി നയം, ഡീസലി​െൻറ അമിത നികുതി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

ഉണർന്നിരിക്കുന്ന കർഷകനറിയാം കാർഷിക ബില്ലിലൂടെ മോദിസർക്കാർ ത​െൻറ ചങ്ങാതിമാരുടെ വ്യാപാരം ഉയർത്തുകയും കർഷകരുടെ ഉപജീവന മാർഗത്തിനെ ആക്രമിക്കുകയുമാണെന്ന്​' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.


കാർഷിക​ മേഖലയുമായി ബന്ധപ്പെട്ട്​ മൂന്നു ബില്ലുകളാണ്​ മോദിസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചത്​. 2020ൽ പുറത്തിറക്കിയ ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ്​ ഫെസിലിറ്റേഷൻ) ബിൽ, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ്​ ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമറാണ്​ സഭയിൽ അവതരിപ്പിച്ചത്​. അവശ്യവസ്തു ഭേദഗതി ബിൽ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻ‌വേയും അവതരിപ്പിച്ചു. ബില്ലിനെതിരെ പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​, തെലങ്കാന എന്നീ സംസ്​ഥാനങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Protestnew agriculture ordinancesAagriculture BillsRahul Gandhi
Next Story