Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കാർഷിക ബിൽ: മോദി...

​കാർഷിക ബിൽ: മോദി കോൺഗ്രസ്​ നിലപാടിനെക്കുറിച്ച്​ തെറ്റിദ്ധരിപ്പിക്കുന്നു -ചിദംബരം

text_fields
bookmark_border
​കാർഷിക ബിൽ: മോദി കോൺഗ്രസ്​ നിലപാടിനെക്കുറിച്ച്​ തെറ്റിദ്ധരിപ്പിക്കുന്നു -ചിദംബരം
cancel

ന്യൂഡൽഹി: കാർഷിക നിയമ പരിഷ്​കരണത്തിൽ കോൺഗ്രസ്​ നിലപാടിനെക്കുറിച്ച്​ മോദി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി പി. ചിദംബരം. ​കാർഷികോൽപന്ന വിപണന സംഘങ്ങൾ ഇല്ലാതാക്കുമെന്ന്​ ​കോൺഗ്രസ്​ പ്രകടന പത്രികയിൽ വാഗ്​ദാനം ചെയ്​തിരുന്നുവെന്ന​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി വക്​താക്കളുടെയും വാദം കാര്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

കർഷകർക്ക്​ പ്രത്യേക സംഘടനകൾ വഴി കൂടുതൽ വിപണി സാമീപ്യം നൽകുന്നതിന്​ നടപടി സ്വീകരിക്കാനാണ്​ കോൺഗ്രസ്​ ഉദ്ദേശിച്ചത്​. കാർഷിക ചന്തകൾ മതിയായ അടിസ്​ഥാന സൗകര്യത്തോടെ വിപുലപ്പെടുത്തണമെന്നാണ്​ കോൺഗ്രസി​െൻറ കാഴ്​ചപ്പാട്​. ഇതുരണ്ടും നടപ്പാകുന്ന മുറക്ക്​ കാർ​ഷികോൽപന്ന വിപണന സംഘങ്ങൾ പിൻവലിക്കുക എന്നതാണ്​ കോൺഗ്രസ്​ നയം. എന്നാൽ ആദ്യമേ തന്നെ സംഘങ്ങൾ ഇല്ലാതാക്കുകയാണ്​ മോദിസർക്കാർ ചെയ്യുന്നത്​.

വ്യാപാരികളുടെ പാർട്ടിയാണ്​ ബി.ജെ.പി. കർഷകരുടെ താൽപര്യമല്ല, ഇടനിലക്കാരുടെയും കോർപറേറ്റുകളുടെയും താൽപര്യമാണ്​ അവർ നോക്കുന്നത്​. സർക്കാർ നിയന്ത്രിത കാർഷിക വിപണി കർഷകർക്ക്​ ലഭ്യമാക്കുന്നത്​ തടയുന്നതാണ്​ നിയമ പരിഷ്​കരണം. സ്വകാര്യ മൊത്ത കച്ചവടക്കാരിൽ നിന്ന്​ മിനിമം താങ്ങുവിലയേക്കാൾ കുറയാത്ത ന്യായവില കർഷകന്​ കിട്ടുന്നത്​ ഉറപ്പാക്കാൻ കാർഷിക ബില്ലിൽ വ്യവസ്​ഥയില്ല. ​ചെറുകിട, നാമമാത്ര കർഷകർ എന്നൊരു വിഭാഗം തന്നെ ഇല്ലാതാകുമെന്നും ചിദംബരം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressP ChidambaramFarm BillsBJP
Next Story