നോട്ടുനിരോധനം: മലക്കംമറിഞ്ഞ് കാർഷിക മന്ത്രാലയം
text_fieldsന്യൂഡൽഹി: നോട്ട് നിരോധനം കർഷകരുടെ നെട്ടല്ലൊടിച്ചെന്ന റിപ്പോർട്ട് പൂഴ്ത്തി മലക്കംമറിഞ്ഞുള്ള മറ്റൊരു റിപ്പോർട്ടുമായി കേന്ദ്ര കാർഷിക മന്ത്രാലയം. നോട്ട് അസാധുവാക്കിയതിനാൽ ശൈത്യകാല കൃഷിക്കുവേണ്ടി വിത്തുവാങ്ങാൻ പോലും ദശലക്ഷക്കണക്കിന് കർഷകരുടെ കൈയിൽ പണമില്ലാത്ത അവസ്ഥയുണ്ടായതായി പാര്‍ലമെൻററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച ആദ്യറിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, കർഷകർക്കേറെ പ്രയോജനമുണ്ടാക്കിയെന്നാണ് പുതുക്കിയ റിപ്പോർട്ടിലുള്ളത്. കോൺഗ്രസ് എം.പി വീരപ്പമൊയ്ലി അധ്യക്ഷനായ കമ്മിറ്റിക്കുതന്നെയാണ് കാര്‍ഷിക മന്ത്രാലയം പുതിയ റിേപ്പാർട്ട് സമർപ്പിച്ചത്. നോട്ടുനിരോധനം അേമ്പ പരാജയമാണെന്ന വാദം ഒൗദ്യോഗികമായി അംഗീകരിക്കുന്നതായിരുന്നു ആദ്യറിപ്പോർട്ട്.
ഇത് പരിഗണിച്ചപ്പോൾ സമിതിയിലെ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് ശരിയല്ലെന്നും കാർഷിക സെക്രട്ടറി റിപ്പോർട്ട് സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നുമൊക്കെ വാദിച്ചാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസരമൊരുക്കിയത്. എന്നാൽ, നേർവിപരീതമായ റിപ്പോർട്ടാണ് ഒരാഴ്ചകൊണ്ട് അതേ കമ്മിറ്റിക്ക് സമർപ്പിച്ചത്. അതേസമയം, റിപ്പോർട്ട് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നൽകുംമുേമ്പ സ്വകാര്യ ചാനലിന് ചോർത്തി നൽകിയതായും റിപ്പോർട്ടുണ്ട്്. കാർഷിക മേഖലയുടെ സർവതോമുഖമായ വളർച്ചക്ക് നോട്ടുനിരോധനം സഹായകമാെയന്നാണ് ചാനൽവഴി പ്രചരിപ്പിച്ചത്. കാർഷിക വായ്പകളുടെ തിരിച്ചടവ് കൂടിയതായും ഗുണമേന്മയുള്ള അംഗീകൃത വിത്തുകൾ കർഷകരിലേക്ക് എത്തിയതായും മുൻ വർഷത്തെ അപേക്ഷിച്ച് കാർഷികോൽപാദനം കൂടിയതായും റിപ്പോർട്ടിലുണ്ട്. ഫലത്തിൽ, നോട്ടുനിരോധനം കാർഷികമേഖലയെ ബാധിച്ചിേട്ട ഇല്ലെന്ന തരത്തിലാണ് പുതിയ റിപ്പോർട്ട്.
നോട്ട് നിരോധനം കേന്ദ്ര സര്‍ക്കാറിെൻറ നേട്ടമാണെന്നും അഴിമതി ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചുനടക്കുന്നതിനിടെ മുൻ റിപ്പോർട്ട് കേന്ദ്രസർക്കാറിന് തലവേദനയായിരുന്നു. അത് മറികടക്കാനാണ് മലക്കംമറിഞ്ഞുള്ള റിപ്പോർട്ടുമായി കാർഷിക മന്ത്രാലയം രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.