'ഒരടി പിന്നോട്ടുവെച്ചു, വീണ്ടും മുന്നോട്ടുപോകും'; കാർഷിക നിയമങ്ങൾ നടപ്പാക്കുമെന്ന സൂചന നൽകി കൃഷി മന്ത്രി
text_fieldsനാഗ്പുർ: കർഷകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ ഉചിതമായ സമയത്ത് വീണ്ടും നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മഹാരാഷ്ട്രയിൽ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ പരാമർശം.
ഞങ്ങൾ കാർഷിക ഭേദഗതി നിയമം അവതരിപ്പിച്ചു. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിന് 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വിപ്ലവകരമായ ആ നിയമഭേദഗതി ചിലർക്ക് ഇഷ്ടപ്പെട്ടില്ല. - മന്ത്രി പറഞ്ഞു.
എന്നാൽ സർക്കാരിന് നിരാശയില്ല. ഞങ്ങൾ ഒരടി പിറകോട്ട് വെച്ചു. എങ്കിലും വീണ്ടും മുന്നോട്ടുവരും. കാരണം കർഷകർ ഇന്ത്യയുടെ നട്ടെല്ലാണ്-മന്ത്രി പറഞ്ഞു.
കർഷക നിയമങ്ങൾ നടപ്പിലാക്കാൻ കൂട്ടാക്കാതെ കർഷകരുടെ ക്ഷേമത്തിന് വിലങ്ങുതടിയായി നിൽക്കുന്നവരെ, പാർലമെന്‍റിൽ നൽകിയ കുറിപ്പിലും കൃഷിമന്ത്രി വിമർശിച്ചിരുന്നു. ഈ നിയമത്തിന്‍റെ പ്രധാന്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാൻ സർക്കാർ ഒരുപാട് യത്നിച്ചെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.