ഹെലികോപ്ടർ ഇടപാട്: ബി.ജെ.പി പ്രതികാര രാഷ്ട്രീയം കളിക്കുന്നു -എ.കെ ആന്‍റണി
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ ഗീബൽസിനെ പോലും വെല്ലുന്ന രീതിയിലാണ് കേന്ദ്രസർക ്കാർ നുണപ്രചാരണം നടത്തുന്നതെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി. താൻ പ്രതിരോധ മന്ത്രിയായിരിക്കെ ഒപ്പിട്ട ക രാറിന്‍റെ ഒരു ഘട്ടത്തിൽ പോലും സോണിയയോ രാഹുലോ ഇടപ്പെട്ടിരുന്നില്ല. ഉദ്യോഗസ്ഥരുടെ സംഘം വിലയിരുത്തിയ ശേഷമാണ് അ ഗസ്റ്റ വെസ്റ്റ്ലൻഡിനെ തെരഞ്ഞെടുത്തത്. കരാറിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ ഉടൻ തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെന്നും ആന്‍റണി വ്യക്തമാക്കി.
ഇറ്റലിയിലെ മിലാൻ കോടതിയിൽ കേസ് നടത്തി കരാർ തുകയും മൂന്നു ഹെലികോപ്റ്ററുകളും യു.പി.എ സർക്കാർ തിരിച്ചു പിടിച്ചിരുന്നു. കൂടാതെ, അഗസ്റ്റ വെസ്റ്റ്ലൻഡിനെ കരിമ്പട്ടികയിൽ ചേർക്കുകയും ചെയ്തു. എന്നാൽ, അധികാരത്തിലെത്തിയ മോദി സർക്കാർ കമ്പനിയെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ബംഗളൂരുവിൽ സംഘടിപ്പിച്ച എയ്റോ ഇന്ത്യ ഷോയിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ അഗസ്റ്റ വെസ്റ്റ്ലൻഡിന്റെ മാതൃസ്ഥാപനമായ ഫിൻമെക്കാനിക്കയെ അനുവദിച്ചെന്നും ആന്‍റണി പറഞ്ഞു.
സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പി. റഫാൽ വിമാന ഇടപാട് കേസിൽ സംയുക്ത പാർലമെന്‍ററി സമിതിയുടെ അന്വേഷണത്തിന് പോലും വഴങ്ങാത്ത സർക്കാർ ശ്രദ്ധ തിരിക്കാനാണ് അഗസ്റ്റ് വെസ്റ്റ്ലൻഡ് കേസിൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും ആന്‍റണി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.