അഗസ്റ്റ വെസ്റ്റ്ലാൻറ് അഴിമതി കേസ്: ക്രിസ്ത്യൻ മിഷേലിെൻറ ഇടക്കാല ജാമ്യഹരജി തള്ളി
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻറ് ഹെലികോപ്ടർ അഴിമതി കേസിൽ അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷ േൽ സമർപ്പിച്ച ഇടക്കാല ജാമ്യഹരജി സുപ്രീംകോടതി തള്ളി. തിഹാർ ജയിലിൽ കഴിയുന്ന മിഷേൽ കോവിഡ്-19 പടരുന്ന സാഹചര്യത് തിലാണ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിപ്പിച്ചത്. എന്നാൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
ലോക്ഡൗൺ ആയതിനാൽ വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കോടതി നടപടികൾ. അഡ്വ. അൽജോ കെ ജോസഫ് ആണ് മിഷേലിനു വേണ്ടി ഹാജരായത്. 59 വയസുള്ള മിഷേലിെൻറ പ്രായവും തിഹാർ ജയിലിലെ തടവുകാരുടെ എണ്ണക്കൂടുതലും പരിഗണിക്കണമെന്നും ഒരു പക്ഷേ കോവിഡ് പിടിപെട്ടാൽ മരണകാരണമായേക്കുമെന്നും അഭിഭാഷകൻ അഭ്യർഥിച്ചു. ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ ഏഴിന് സമർപ്പിച്ച ജാമ്യഹരജി ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു.
ദുബായിലേക്ക് കടന്ന മിഷേലിനെ 2018 ഡിസംബർ 22നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. കേസിൽ സി.ബി.യും അന്വേഷണം നടത്തുന്നുണ്ട്. യു.പി.എ ഭരണകാലത്ത് ഇറ്റലി ആസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലൻറ് കമ്പനിയിൽ നിന്ന് 3600 കോടി രൂപ മുടക്കി 12 ഹെലികോപ്റ്റർ വാങ്ങിയതിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കോഴ വാങ്ങിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.