കോപ്റ്റർ ഇടപാട് കേസ് പുനർവിചാരണ ചെയ്യാൻ ഇറ്റാലിയൻ കോടതി ഉത്തരവ്
text_fieldsമിലാൻ: കോളിളക്കം സൃഷ്ടിച്ച അഗസ്റ്റ വെസ്റ്റ് ലൻഡ് കോപ്റ്റർ ഇടപാട് കേസ് പുനർവിചാരണ ചെയ്യാൻ ഇറ്റാലിയൻ പരമോന്നത കോടതിയുടെ ഉത്തരവ്. അഗസ്റ്റ വെസ്റ്റ് ലൻഡിന്‍റെ മാതൃ സ്ഥാപനമായ ഫിൻമെക്കാനിക്കയുടെ മുൻ സി.ഇ.ഒ ഗൈസപ് ഒാർസി, അഗസ്റ്റ് വെസ്റ്റ് ലൻഡ് മുൻ സി.ഇ.ഒ ബ്രൂണോ സ്പെക്നോലി എന്നിവർ സമർപ്പിച്ച ഹരജികളിലാണ് മിലാൻ കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ഏപ്രിലിൽ കോപ്റ്റർ ഇടപാട് കേസിൽ ഗൈസപ് ഒാർസിക്ക് നാലര വർഷവും ബ്രൂണോ സ്പെക്നോലിനിക്ക് നാല് വർഷവും തടവുശിക്ഷ കീഴ്കോടതി വിധിച്ചിരുന്നു. അതേസമയം, ഇരുവർക്കുമെതിരെ കീഴ് കോടതി വിധിച്ച ശിക്ഷയും പരമോന്നത കോടതി റദ്ദാക്കിയിട്ടുണ്ട്.
2-010ൽ വി.വി.ഐ.പികൾക്കായി 12 ഹെലികോപ്റ്ററുകൾ നൽകാനുള്ള ഇടപാട് ലഭിക്കുന്നതിന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കോഴ നൽകിയെന്നാണ് ഇറ്റാലിയൻ അന്വേഷണ സംഘം കണ്ടെത്തിയത്. കോഴ ആരോപണം പുറത്തുവന്നതിനെ തുടർന്ന് ഇടപാട് 2014ൽ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച ഇറ്റാലി ഇടപാട് റദ്ദാക്കിയത് ചോദ്യം ചെയ്ത് പാരീസിലെ ഇന്‍റർനാഷണൽ ആർബിട്രേഷൻ കോടതിയെ സമീപിക്കുകയും ചെയ്തു.
അതേസമയം, കോപ്റ്റർ ഇടപാട് കേസിൽ ഇന്ത്യയിൽ അറസ്റ്റിലായ മുൻ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി, സഹോദരൻ സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം മേത്ത എന്നിവരെ സി.ബി.ഐ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസ് സംബന്ധിച്ച് മൗറീഷ്യസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് കൂടുതൽ രേഖകൾ ലഭിക്കാനുണ്ടെന്ന് ഇതിൽ വ്യക്തത വരുത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ബി.ഐ കോടതിയെ ആവശ്യപ്പെടും. പ്രതികളുടെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് നേരത്തെ നീട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.