കർണാടകയിൽ ജിൻഡാൽ ഗ്രൂപ്പിന് 3,666 ഏക്കർ ഭൂമി തുച്ഛ വിലയ്ക്ക് നൽകുന്നതിനെതിരെ എ.എച്ച്. വിശ്വനാഥ്
text_fieldsബംഗളൂരു: ഉരുക്ക് വ്യവസായ രംഗത്തെ ഭീമന്മാരായ ജിൻഡാൽ ഗ്രൂപ്പിന് കർണാടകയിലെ ബെള്ളാരിയിൽ 3,666 ഏക്കർ ഭൂമി തുച്ഛവിലയ്ക്ക് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബി.ജെ.പി എം.എൽ.സി എ.എച്ച്് വിശ്വനാഥ് രംഗത്ത്. തിടുക്കത്തിൽ കൈക്കൊണ്ട മന്ത്രിസഭ തീരുമാനം സംശയമുണർത്തുന്നതാണെന്നും ഒരു ഏക്കറിന് 70 ലക്ഷം രൂപ കേമ്പാള വിലയുള്ള ഭൂമി ഏക്കറിന് വെറും 1.7 ലക്ഷം രൂപക്കാണ് കൈമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019ലും ജിൻഡാലിന് ഭൂമി തുച്ഛവിലയ്ക്ക് കൈമാറാൻ നീക്കം നടന്നിരുന്നു. അന്ന് കോൺഗ്രസ്^ജെ.ഡി^എസ് സഖ്യസർക്കാറായിരുന്നു ഇതിന് പിന്നിൽ. പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി ഇൗ നീക്കത്തെ ശക്തമായി എതിർത്തിരുന്നു. ഖനന മേഖലയിലെ ധാതുസമ്പുഷ്ടമായ ഭൂമിയാണ് സർക്കാർ കൈമാറുന്നതെന്നും പ്രസ്തുത ഭൂമി കമ്പനി റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്നും വിശ്വനാഥ് ചുണ്ടിക്കാട്ടി. സംസ്ഥാന സർക്കാറിന് കീഴിലെ മൈസൂർ മിനറൽസ് ലിമിറ്റഡിന് ഇപ്പോഴും ജിൻഡൽ സ്റ്റീൽസ് കോടിക്കണക്കിന് രൂപ നൽകാനുണ്ട്.
സർക്കാറിന് വൻ നഷ്ടം വരുത്തുന്ന പ്രസ്തുത ഇടപാട് റദ്ദാക്കാൻ പ്രധാനമന്ത്രിക്ക് കത്തെഴുതും. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ നിശ്ശബ്ദത പാലിച്ചതുകൊണ്ടാണ് തനിക്ക് വിഷയം ഉയർത്തിക്കാേട്ടണ്ടി വന്നത്. പരിസ്ഥിതി മന്ത്രി ആനന്ദ് സിങ് പ്രസ്തുത യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. നഗര വികസന അതോറിറ്റികൾക്കുപോലും ഭൂമി അനുവദിക്കുന്നതിൽ ഏറെ പ്രയാസങ്ങൾ നേരിടുേമ്പാൾ എങ്ങനെയാണ് ഒറ്റയടിക്ക് 3,666 ഏക്കർ ഭൂമി തുച്ഛ വിലയ്ക്ക് വ്യവസായിക്ക് നൽകാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.