Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുന:സംഘടനക്ക്​...

പുന:സംഘടനക്ക്​ കളമൊരുക്കി കേന്ദ്രമന്ത്രി രാജീവ്​ പ്രതാപ്​ റൂഡി രാജിവെച്ചു

text_fields
bookmark_border
rajiv-prathab-roody
cancel

ന്യൂ​ഡ​ൽ​ഹി: കേന്ദ്രമന്ത്രിസഭാ വികസനം ഉടനുണ്ടായേക്കുമെന്ന്​ സൂചന നൽകി നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ്​ പ്രതാപ്​ റൂഡി  മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചു. ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹൻ സിങ്​, ജല വിഭവ സഹമന്ത്രി സഞ്​ജീവ്​ ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ്​ സിങ്​എന്നിവരും സ്​ഥാനമൊഴിയുന്നതായാണ്​​​ അറിയുന്നത്​.

 സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ​ക്ക്​ മു​ഴു​സ​മ​യ മ​ന്ത്രി​യി​ല്ലാ​താ​യ സാഹചര്യത്തിൽ  മ​ന്ത്രി​സ​ഭാ വി​ക​സ​നം ഉടൻ ന​ട​ത്താ​ൻ ബി.​ജെ.​പി തി​ര​ക്കി​ട്ട കൂ​ടി​യ​ാ​ലോ​ച​ന തുടങ്ങി. ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​​വ്യാ​ഴാ​ഴ്​​ച എ​ട്ടു കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി വെ​വ്വേ​റെ ച​ർ​ച്ച ന​ട​ത്തി.​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്​​ച ചൈ​ന​യി​ൽ ബ്രി​ക്​​സ്​ ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ  പോ​കു​ന്ന​തി​നു മു​മ്പ്​ പു​നഃ​സം​ഘ​ട​ന ന​ട​ന്നേക്കുമെന്നാണ്​ സൂചന​. 

2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ന​ട​ക്കേ​ണ്ട, മി​ക്ക​വാ​റും അ​വ​സാ​ന​ത്തെ പു​നഃ​സം​ഘ​ട​ന​യാ​യി​രി​ക്കു​മി​ത്. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യെ​ക്കു​റി​ച്ച ​ ചോ​ദ്യ​ത്തി​ൽ​നി​ന്ന്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി ഒ​ഴി​ഞ്ഞു​മാ​റി.  പ്ര​തി​രോ​ധം, ന​ഗ​ര​വി​ക​സ​നം, വ​നം-​പ​രി​സ്​​ഥി​തി എ​ന്നി​ങ്ങ​നെ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ ഒ​ഴി​വു വ​ന്നി​ട്ട്​ ഏ​റെ​ക്കാ​ല​മാ​യി. ​ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി മ​നോ​ഹ​ർ പ​രീ​ക​ർ പോ​യ​ശേ​ഷം പ്ര​തി​രോ​ധ​ത്തി​​െൻറ ചു​മ​ത​ല​കൂ​ടി വ​ഹി​ക്കു​ക​യാ​ണ്​ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി. അ​നി​ൽ ദാ​വെ​യു​ടെ നി​ര്യാ​ണ​േ​ത്താ​ടെ വ​നം-​പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും പ്ര​ത്യേ​ക​ മ​ന്ത്രി ഇ​ല്ലാ​താ​യി. വെ​ങ്ക​യ്യ​നാ​യി​ഡു ഉ​പ​രാ​ഷ്​​ട്ര​പ​തിയായതോടെ ന​ഗ​ര​വി​ക​സ​ന വ​കു​പ്പി​നും മ​ന്ത്രി​യി​ല്ല. 

അ​ടി​ക്ക​ടി ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ മു​ൻ​നി​ർ​ത്തി റെയിൽ മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട്​ രാ​ജി​​ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. സു​രേ​ഷ്​ പ്ര​ഭു​വി​ന്​ വ​കു​പ്പു​മാ​റ്റം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന സൂ​ച​ന​ക​ളു​മു​ണ്ട്. ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ​ക്ക​ണ്ട്​ അ​വി​ടെ നി​ന്നൊ​രാ​ൾ​ക്ക്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ സ്​​ഥാ​നം ന​ൽ​കി​യേ​ക്കും.
നി​തീ​ഷ്​​കു​മാ​ർ ന​യി​ക്കു​ന്ന ജ​ന​താ​ദ​ൾ-​യു ബി.​ജെ.​പി പാ​ള​യ​ത്തി​ൽ എ​ത്തി​യ​തോ​ടെ, അ​വ​രെ എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​യാ​ക്കി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ സ്​​ഥാ​നം​ന​ൽ​കാ​നു​ള്ള ച​ർ​ച്ച​യും ന​ട​ക്കു​ന്നു. എ​ൻ.​സി.​പി​ക്ക്​ ബി.​ജെ.​പി​യോ​ട്​ പ്ര​ത്യേ​ക താ​ൽ​പ​ര്യം വ​ർ​ധി​ച്ചു​വ​രു​ന്നു​വെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ത്​ പാ​ർ​ട്ടി നേ​തൃ​ത്വം നി​ഷേ​ധി​ക്കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajiv pratap rudycabinet reshufflemalayalam newsUNION MINISTERY
News Summary - Ahead of cabinet reshuffle Rajiv Pratap Rudy resign-India news
Next Story