ഗുര്‍മിത് റാം റഹീം സിങ്ങിനെതിരായ കേസിലെ വിധി നാളെ: ആൾക്കൂട്ടങ്ങൾക്ക് വിലക്ക്
text_fieldsചണ്ഡിഗഢ്: ബലാത്സംഗക്കേസില്‍ നിയമനടപടി നേരിടുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുരു ഗുര്‍മിത് റാം റഹീം സിങ്ങിെൻറ വിധി പ്രഖ്യാപിക്കാനിരിക്കെ പഞ്ചാബിൽ ജനങ്ങൾ ഒരുമിച്ച് കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി. 2002 ൽ അനുയായികളായ രണ്ട് സ്ത്രീകളെ ബാലാത്സംഗം ചെയ്ത കേസിൽ ഗുർമീത്തിനെതിരായ വിധി നാളെയാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ രണ്ടുനിവസമായി ഗുർമീതിെൻറ അനുയായികൾ കോടതി പരിസരത്തും റോഡുകളിലും തമ്പടിച്ചിരിക്കയാണ്. ഇൗ സാഹചര്യത്തിൽ കേസിൽ വിധി പ്രതികൂലമാണെങ്കില്‍ അക്രമങ്ങള്‍ നടക്കാനിടയുണ്ടെന്ന സാധ്യത പരിഗണിച്ച് ഹരിയാനയിലും പഞ്ചാബിലും കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ സ്‌കൂളുകളും കോളേജുകളും 24, 25 തീയതികളില്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചണ്ഡിഗഢിലേക്കും പഞ്ച്കുളയിലേക്കുമുള്ള ബസ് സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. വൻപൊലീസ് സന്നാഹത്തിനു പുറമെ സി.ആര്‍.പി.എഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് വിഭാഗങ്ങളെയും പഞ്ച്കുള ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
കോടതി പരസിരത്തും പ്രധാനറോഡുകളിലും കവലകളിലുമായി 7000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഗുർമീത് റാമിന് സ്വാധീനമുള്ള ഗ്രാമങ്ങളിൽ പൊലീസ് മാർച്ച് നടത്തി.
ഒരുലക്ഷത്തോളം അനുയായികളാണ് റാം റഹീം സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സെക്ടര്‍ 23 ലെ നാം പ്രാര്‍ഥനാ കേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ ഇതിനോടകം എത്തിയിട്ടുള്ളത്.
ബലാത്സംഗ കേസിനു പുറമെ മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഗുർമീത് റാം റഹീം സിങ് വിചാരണ നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.