‘പുഷ്പവൃഷ്ടിക്ക് പകരം പട്ടിണിമാറ്റൂ’; കേന്ദ്രത്തിെൻറ പുതിയ ‘ടാസ്കിനും’ വിമർശനം
text_fieldsന്യൂഡൽഹി: കോവിഡ് വൈറസിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൈകൊണ്ട നടപടികൾ കേന്ദ്ര സർക്കാർ അതേപടി ആവർത്തിക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നു. കോവിഡ് ചികിത്സകേന്ദ്രങ്ങൾക്ക് മുകളിൽ സൈന്യത്തെ ഉപയോഗിച്ച് ഞായറാഴ്ച പുഷ്പവൃഷ്ടി നടത്തുമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനം ഇതിെൻറ തുടർച്ചയെന്നാണ് ആരോപണം.
ഏപ്രിൽ 28ാം തിയതി യു.എസിലെ എട്ട് നഗരങ്ങളിൽ നാവിക സേനയും വ്യോമസേനയും നടപ്പിലാക്കിയ പ്രവർത്തി ശ്രദ്ധയാകർഷിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഇന്ത്യയും ഇക്കാര്യം പകർത്തുന്നത്. വ്യോമസേനയെ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തുകയല്ലാതെ നിരവധി ഉപയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് സമൂഹമാധ്യമങ്ങൾ. േകാവിഡ് വ്യാപനം തടയാൻ നടപ്പിലാക്കിയ ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ട നടപടികൾ ൈകകൊള്ളാതെ പണം ധൂർത്തടിക്കുകയാണെന്ന് ചുണ്ടിക്കാട്ടി രാഷ്ട്രീയ കക്ഷിഭേദമന്യേ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.
‘ഇത്തരമൊരു പ്രവർത്തിക്ക് സൈന്യത്തെ ഉപയോഗപ്പെടുത്തുന്നത് അത്യന്തം അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണ്. വിമാനങ്ങൾ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്താൻ ഉപയോഗിക്കുന്ന ഭീമമായ തുക ജനങ്ങളുടെ പട്ടിണി മാറ്റാനും പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആളുകളെ സ്വന്തം നാടുകളിലെത്തിക്കാനുള്ള യാത്രചെലവിനും ഉപയോഗിക്കണം’ സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
PR, Statues, Central vista, a new home for PM & tamashas are the priority for the Centre while public health languishes. Costs for the flypast would outstrip costs of transporting stranded migrants home. In an act of cruelty, they are being charged for returning home! Shameful.
— Sitaram Yechury (@SitaramYechury) May 1, 2020
വിമാനം പറത്താൻ ആവശ്യമായ ഇന്ധനത്തിെൻറയും പൂവിെൻറയും പണം പാഴാക്കുന്നതിന് പകരം ലോക്ഡൗൺ മൂലം പട്ടിണിയിലായ പാവങ്ങളെ സഹായിക്കാനാണ് നിരവധിപേർ ആവശ്യെപ്പടുന്നത്. കോവിഡ് ടെസ്റ്റിങ് കിറ്റുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളും വ്യോമസേനയുടെ സഹായത്തോടെ എത്തിച്ചാൽ ആ പ്രവർത്തി ന്യായീകരിക്കാമെന്നാണ് സകേത് ഗോഖലെ എന്നയാൾ പറയുന്നത്. അതുപോലെ തന്നെ നിരവധി അന്തർ സംസ്ഥാന തൊഴിലാളികളാണ് ലോക്ഡൗൺ കാരണം സ്വന്തം നാടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത് ഇൗ സാഹചര്യത്തിൽ അവർക്ക് ഭക്ഷണമെത്തിക്കുന്നതും ഉചിതമായ നടപടിയാണെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് ചുണ്ടിക്കാണിക്കുന്നു.
ഏതായാലും വിമാനം പറക്കുകയല്ലേ അപ്പോൾ പിന്നെ വിവിധ സംസ്ഥാനങ്ങളിൽ ഒറ്റെപട്ടുപോയ തൊഴിലാളികളെയും വിദ്യാർഥികളെയും തിരികെ സ്വന്തം കുടുംബങ്ങളിലെത്തിക്കാൻ സഹായിച്ചുകൂടേ എന്നും ആവശ്യമുയർന്നു. വിമാനം അനുവദിക്കാത്തതിനെത്തുടർന്നാണ് കാൻസർ മൂലം മരണമടഞ്ഞ ജവാന് അന്തിമോപചാരമർപിക്കാൻ സ്വന്തം മാതാപിതാക്കൾക്ക് 2000 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നത്. എന്നാലിപ്പോൾ ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്താൻ സർക്കാറിന് വ്യോമസേനയെക്കിട്ടിയെന്ന് ജോയ് എന്നയാൾ രോഷം കൊള്ളുന്നു.
രണ്ടാം ലോകയുദ്ധത്തിന് ശേഷം ആകാശപ്രകടനങ്ങൾക്ക് മാത്രമായി അമേരിക്ക രൂപീകരിച്ച ബ്ലൂ എയ്ഞ്ചൽസ് തണ്ടർ ബേഡ്സ് എന്നീ വ്യോമവിഭാഗങ്ങളാണ് അമേരിക്കയിലെ ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തിയത്. ഇന്ത്യക്ക് ഇത്തരത്തിൽ പ്രത്യേക വിഭാഗമില്ലാത്തതിനാൽ തന്നെ ചെലവ് കൂടുമെന്നും വിമർശനമുണ്ട്.
Can the IAF planes airdrop testing kits & personal protective equipment across the country during the nationwide fly-past on Sunday?
— Saket Gokhale (@SaketGokhale) May 1, 2020
At least that’d justify this otherwise utterly pointless exercise.
Can they drop food packets for ppl stranded just like they do during other natural calamities. I am sure they can, but would the ppl in power ask them to.
— Navneet (@Understand_me) May 1, 2020
Govt couldn’t arrange a single airforce plane for the aged parents to attend last rites of Army Officer who died of cancer. They travelled 2000 Km by road. But Govt got Airforce to deploy Aircraft’s for Fly Past and helicopters to shower petals on Hospitals as a show.
— Joy (@Joydas) May 1, 2020
Food packets to moving migrants would be better.
— Upright (@GATHOBIAS) May 1, 2020
Y waste fuel & flowers, instead donate money to frontline #CovidWarriors & needy....who gives such ideas
— मुंबईकर (@s_ac_hi_n) May 1, 2020
Also carry stranded people? No?
— Soumya (@Soumya_Ray) May 1, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.