മുൻ കോൺഗ്രസ് എം.എൽ.എക്ക് ബി.ജെ.പി അഞ്ച് കോടി കൈക്കൂലി നൽകി; തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്
text_fields3അഹമ്മദാബാദ്: മുൻ കോൺഗ്രസ് എം.എൽ.എയെ രാജിവെപ്പിക്കാൻ ബി.ജെ.പി അഞ്ച് കോടി കൈക്കൂലി നൽകിയെന്ന ആരോപണവുമായി ഗുജറാത്ത് കോൺഗ്രസ് നേതൃത്വം. രാജിവെക്കാൻ അഞ്ച് കോടി ലഭിച്ചുവെന്ന് എം.എൽ.എ സോമഭാതല പട്ടേൽ പറയുന്ന വിഡിയോ കോൺഗ്രസ് പുറത്ത് വിട്ടു. എട്ട് നിയമസഭാ സീറ്റുകളിലേക്ക് നവംബർ മൂന്നിന് ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് വിഡിയോ പുറത്ത് വിട്ടത്.
തനിക്ക് ബി.ജെ.പി പണം നൽകിയെന്നാണ് എം.എൽ.എ സോമഭായി ഗന്ധാഭായ് പട്ടേൽ പറയുന്നുത്. ഒരു എം.എൽ.എക്കും അഞ്ച് കോടിക്ക് മുകളിൽ നൽകിയിട്ടില്ല. ചിലർക്ക് പണം നൽകിയപ്പോൾ മറ്റുള്ളവർക്ക് സീറ്റ് നൽകി.
ബി.ജെ.പി ജനപ്രതിനികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുകയാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അമിത് ചാദ്വ പറഞ്ഞു. അഴിമതികളിലൂടെ ലഭിച്ച പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ളവർക്കെതിരെ ഇക്കാര്യത്തിൽ കേസെടുക്കണമെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരത്തിലുടനീളം കോൺഗ്രസ് ബി.ജെ.പിയുടെ അഴിമതിയാണ് ചർച്ചയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.