'അമിത് ഷാ ഉറങ്ങുകയാണോ?, വോട്ടർപട്ടികയിൽ റോഹിങ്ക്യകളുടെ പേരുണ്ടെങ്കിൽ തെളിയിക്കണം' ബി.ജെ.പിയെ വെല്ലുവിളിച്ച് ഉവൈസി
text_fieldsഹൈദരാബാദ്: വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഹിങ്ക്യകളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ബി.ജെ.പി അത് തെളിയിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. വോട്ടർമാരുടെ പട്ടികയിൽ അവരുടെ പേര് കാണിച്ചുതരാൻ ഉവൈസി ബി.ജെ.പിയെ വെല്ലുവിളിച്ചു.
30,000-40,000 റോഹിങ്ക്യകളെങ്കിലും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതിൽ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണം. നാളെ വൈകുന്നേരത്തോടെ പേരുകൾ അവർ വെളിപ്പെടുത്തണം. വിദ്വേഷം സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെന്നും ഉവൈസി പറഞ്ഞു.
'വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി കഴിഞ്ഞദിവസം ഇവിടെയെത്തി, ആളുകൾ എ.ഐ.എം.ഐ.എമ്മിന് വോട്ട് ചെയ്താൽ ടി.ആർ.എസിന് പ്രയോജനം ലഭിക്കുമെന്ന് പറഞ്ഞു. വോട്ടർ പട്ടികയിൽ 30,000-40,000 റോഹിംഗ്യകളുണ്ടെന്നും ബി.ജെ.പി പറയുന്നു. എന്തർഥത്തിലാണ് അവർ ഇക്കാര്യം പറയുന്നത് - ഉവൈസി ചോദിച്ചു.
'കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഉറങ്ങുകയാണോ?, പട്ടിക തയ്യാറാക്കുന്നത് അദ്ദേഹത്തിന്‍റെ ജോലിയല്ലേ? 30,000-40,000 റോഹിങ്ക്യകൾ വോട്ടർ പട്ടികയിൽ ഉണ്ടെന്നല്ലേ പറയുന്ന്?എങ്ങനെ സംഭവിച്ചു - അദ്ദേഹം ചോദിച്ചു. ഡിസംബർ ഒന്നിനാണ് ജി.എച്ച്.എം.സിയിലേക്കുള്ള തിരഞ്ഞെടുപ്പ്, 4 ന് വോട്ടെണ്ണും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.