രാമനവമി ഘോഷയാത്ര; ഹൈദരാബാദിൽ മസ്ജിദുകളും ദർഗകളും തുണികൊണ്ട് മൂടി
text_fieldsഹൈദരാബാദ്: നാളെ നടക്കുന്ന രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിലെ മസ്ജിദുകളും ദർഗകളും തുണി ഉപയോഗിച്ച് മറച്ചു. സിദ്ധിയംബർ ബസാർ പള്ളിയും ദർഗയും തുണികൊണ്ട് മറച്ചിട്ടുണ്ട്.
മാർച്ച് 30ന് രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അന്നു രാത്രി ഏഴ് മണിക്ക് കോട്ടി ഹനുമാൻ മൈതാനിയിൽ സമാപിക്കും. ഘോഷയാത്ര ഭോയ്ഗുഡ കമാൻ, മംഗൽഹട്ട് പൊലീസ് സ്റ്റേഷൻ റോഡ്, ജാലി ഹനുമാൻ, ധൂൽപേട്ട് പുരാണപുൾ റോഡ്, ഗാന്ധി പ്രതിമ, ജുമേരത്ത് ബസാർ, ബീഗം ബസാർ ഛത്രി, സിദ്ധിയംബർ ബസാർ, ശങ്കർ ഷെർ ഹോട്ടൽ, ഗൗളിഗുഡ ചമൻ, പുത്‌ലിബൗളി ക്രോസ്‌റോഡ്, കോടി, സുൽത്താൻ ബസാർ എന്നിവിടങ്ങളിലൂടെ എത്തിച്ചേരും.
കഴിഞ്ഞ വർഷം ഘോഷയാത്രയുടെ മറവിൽ ന്യൂനപക്ഷ ആരാധനാലയങ്ങൾക്കുമേൽ വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.