പത്മാവത് റിലീസ്: ചിറ്റോർ കോട്ട അടച്ചു
text_fieldsജയ്പുർ: ‘പത്മാവത്’ പ്രക്ഷോഭം രൂക്ഷമായതോടെ രാജസ്ഥാനിലെ ചിറ്റോർ കോട്ട അടച്ചിട്ടു. കർണിസേന പ്രവർത്തകർ കോട്ടയിൽ പ്രവേശിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണിത്. കോട്ടയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിൽ രണ്ടാം തവണയാണ് അടക്കുന്നത്.
ചിത്രം പ്രദർശിപ്പിച്ചാൽ കോട്ടക്കകത്ത് ആത്മാഹുതി നടത്തുമെന്ന് പറഞ്ഞെത്തിയ കർണിസേന വനിത പ്രവർത്തകരെ പൊലീസ് തടഞ്ഞു. കോട്ടക്ക് വൻ സുരക്ഷ ഏർപ്പെടുത്തി. രജപുത് റാണി പത്മാവതി(പത്മിനി)യും 16,000 സ്ത്രീകളും ആത്മാഭിമാനം സംരക്ഷിക്കാൻ ചിറ്റോർ കോട്ടയിൽ ആത്മാഹുതി നടത്തിയെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.