ബംഗാളിൽ സി.പി.എം മുൻ എം.പിക്ക് നേരെ ആക്രമണം
text_fieldsകൊൽക്കത്ത: ബംഗാളിൽ മുതിർന്ന സി.പി.എം നേതാവും മുൻ എം.പിയുമായ ബസുദേവ് അചാര്യക്ക് നേരെ ആക്രമണം. പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി പ്രവർത്തകർ ബസുദേവിനെ ആക്രമിച്ചുവെന്നാണ് ആരോപണം. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശക പത്രിക സമർപ്പിക്കാനെത്തിയ ബി.ജെ.പി നേതാവിനെതിരെയും ആക്രമണമുണ്ടായിരുന്നു. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബംഗാളിൽ തൃണമൂൽ വ്യാപകമായി ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
കാശിപൂരിൽ പാർട്ടി പ്രവർത്തകരോടൊപ്പം നാമനിർദേശക പത്രിക സമർപ്പിക്കാനെത്തിയപ്പോഴാണ് അചാര്യക്കെതിരെ ആക്രമണമുണ്ടായത്. ഹോക്കി സ്റ്റിക് ഉപയോഗിച്ച് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അദ്ദേഹത്തിെൻറ ഒപ്പമെത്തിയ പാർട്ടി പ്രവർത്തകർക്കും മർദ്ദനമേറ്റിട്ടുണ്ട്. ആചാര്യ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
സി.പി.എം പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ ബംഗാളിൽ വർധിച്ച് വരികയാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഇത് പ്രതിഷേധാർഹമാണെന്നും ഒമ്പത് തവണ എം.പിയായ ബസുദേവ് ആചാര്യയുടെ ആക്രമണത്തെ അപലപിക്കുന്നുവെന്നും സി.പി.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.