അഹ്മദാബാദ് സ്ഫോടനക്കേസ് വിധി: വിവാദ കാരിക്കേച്ചറുമായി ബി.ജെ.പി
text_fieldsഅഹ്മദാബാദ്: 2008ലെ അഹ്മദാബാദ് സ്ഫോടനപരമ്പര കേസിലെ കോടതിവിധിയെ തുടർന്ന് ബി.ജെ.പി ഗുജറാത്ത് ഘടകം ട്വീറ്റ് ചെയ്ത കാരിക്കേച്ചറിനെ ചൊല്ലി വിവാദം. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതോടെ ട്വിറ്റർ കാരിക്കേച്ചർ നീക്കം ചെയ്തു.
ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തല ചിത്രത്തിൽ, തലയിൽ തൊപ്പിധരിച്ച ഒരുകൂട്ടം താടിക്കാരെ തൂക്കിലിടുന്നതായി ചിത്രീകരിച്ച കാരിക്കേച്ചറാണ് ബി.ജെ.പി സംസ്ഥാനഘടകം ട്വീറ്റ് ചെയ്തത്. ഇത് നീക്കംചെയ്ത ട്വിറ്ററിനെ അഭിനന്ദിച്ച കോൺഗ്രസ്, കോടതിവിധിയിൽനിന്ന് ബി.ജെ.പി രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അധികാരം നിലനിർത്താൻ ബി.ജെ.പി പയറ്റുന്ന പഴയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി.
എന്നാൽ, കാരിക്കേച്ചർ യഥാർഥ ഫോട്ടോഗ്രാഫുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഏതെങ്കിലും മതത്തെ ലക്ഷ്യമാക്കിയുള്ളതല്ലെന്നുമാണ് ബി.ജെ.പി സംസ്ഥാനഘടകത്തിന്റെ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.