Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹമ്മദാബാദ് സ്ഫോടനം:...

അഹമ്മദാബാദ് സ്ഫോടനം: വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ

text_fields
bookmark_border
അഹമ്മദാബാദ് സ്ഫോടനം: വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ
cancel

അസംഗഡ്: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വധശിക്ഷ വിധിച്ച പ്രത്യേക കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ. വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെട്ടെ അസംഗഡ് നിവാസികളുടെ ബന്ധുക്കളാണ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നറിയിച്ചത്.

കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച ബന്ധുക്കൾ, ​ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചു. യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പ്രതികളിലൊരാളായ മുഹമ്മദിന്റെ പിതാവ് ശഹദാബ് അഹമ്മദ് പറഞ്ഞു. വധശിക്ഷ ലഭിച്ചവരിൽ അഞ്ചുപേർ അസംഗഡ് നിവാസികളാണ്.

56 പേർ കൊല്ലപ്പെടുകയും 200​േലറെപ്പേർക്ക്​ പരിക്കേൽക്കുകയും ചെയ്ത 2008ലെ അഹ്​മദാബാദ്​ ബോംബ്​ സ്​ഫോടന പരമ്പര കേസിൽ 49 പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മൂന്ന് മലയാളികളടക്കം 38 പേർക്ക്​ വധശിക്ഷയാണ് വിധിച്ചത്. മലയാളിയടക്കം 11 പേർക്ക്​ മരണം വരെ ജീവപര്യന്തം തടവും കോടതി വിധിയിൽ പറയുന്നു.

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശി​ബി​ലി എ. ​ക​രീം, ശാ​ദു​ലി എ. ​ക​രീം, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ. ആലുവ കുഞ്ഞുണ്ണിക്കര മു​ഹ​മ്മ​ദ്​ അ​ൻ​സാ​ർ ന​ദ്​​വിയാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മലയാളി. ആലുവ കുഞ്ഞുണ്ണിക്കര അ​ബ്​​ദു​ൽ സ​ത്താ​ർ, മലപ്പുറം സ്വദേശികളായ ഇ.​ടി സൈ​നു​ദ്ദീ​ൻ, സു​ഹൈ​ബ്​ പൊ​ട്ടു​ണി​ക്ക​ൽ എ​ന്നീ മലയാളികളെ ഈ മാസം എട്ടിന്​ കോടതി കുറ്റവിമുക്​തരാക്കിയിരുന്നു. പ്രധാന ഗൂഢാലോചകരായ സി​മി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്​​ദ​ർ നാ​ഗോ​റി, ​ ഖമറുദ്ദീൻ നാഗോറി, ഗുജറാത്തുകാരായ ഖയൂമുദ്ദീൻ കപാഡിയ, സാഹിദ്​ ശൈഖ്​, ഷംസുദ്ദീൻ ശൈഖ്​ എന്നിവർക്കും വധശിക്ഷ വിധിച്ചു.

14 വർഷത്തിനു ശേഷമാണ്​ കേസിൽ ശിക്ഷാ വിധി വരുന്നത്​. കഴിഞ്ഞ വർഷം സെപ്​റ്റംബറിലാണ്​ കേസിൽ വിചാരണ പൂർത്തിയായത്​. ജൂലൈ 26ന്​ ​വൈ​കു​ന്നേ​രം 6.32നാ​ണ്​​ അഹ്​മദാബാദിനെ വിറപ്പിച്ച്​ 21 സ്​ഫോടനങ്ങൾ​ 70 മിനിറ്റിനിടക്ക്​ സംഭവിച്ചത്​. 2002ൽ ഗുജറാത്തിൽ മുസ്​ലിംകൾ കൂട്ടക്കൊല ​ചെയ്യപ്പെട്ടതിന്‍റെ ​ പ്രതികാരമായാണ്​ ഇത്​ ചെയ്തതെന്നും പൊലീസ്​ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ahmedabad Serial Blasts
News Summary - Ahmedabad blasts Relatives of accused say they will appeal against the verdict
Next Story