പാർലമെന്‍റ് മന്ദിരം നവീകരണ കരാർ ഗുജറാത്തിലെ സ്വകാര്യ കമ്പനിക്ക്
text_fieldsന്യൂഡൽഹി: പാർലമെന്‍റ് മന്ദിരത്തിന്‍റെയും രാജ്പഥിന്‍റെയും നവീകരണപ്രവൃത്തി കരാർ അഹമ്മദാബാദ് കേന്ദ്രീകരിച്ച ുള്ള എച്ച്.സി.പി ഡിസൈൻ പ്ലാനിങ് പ്രൈവറ്റ് ലിമിറ്റഡിന്. 229.7 കോടിക്കാണ് ഇവർ പ്രവൃത്തി ഏറ്റെടുത്തത്. 448 കോടി രൂപയായി രുന്നു എസ്റ്റിമേറ്റ് തുകയെന്നും അതിലും വളരെ കുറഞ്ഞ തുകയ്ക്ക് ഇവർ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നെന്നും നഗര വികസനകാര്യ മന്ത്രി ഹർദീപ് പുരി പറഞ്ഞു.
ന്യൂഡൽഹിയിലെ ബി.ജെ.പി കേന്ദ്ര കമ്മിറ്റി ഓഫിസ് നിർമാണ ചുമതല ഈ കമ്പനിക്കായിരുന്നു. ഗാന്ധിനഗറിലെ സെൻട്രൽ വിസ്റ്റ, അഹമ്മദാബാദിലെ സബർമതി റിവർഫ്രണ്ട് എന്നിവയുടെ നിർമാണ ചുമതലയും ഇവർക്കായിരുന്നു.
പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിൽപഭംഗി നിലനിർത്തിക്കൊണ്ടാവും നവീകരണം നടക്കുകയെന്ന് മന്ത്രി പറഞ്ഞു. 250 വർഷത്തെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.