മോദിക്കും രാഹുലിനും റോഡ് ഷോക്ക് അനുമതിയില്ല
text_fieldsഅഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഗുജറാത്തിൽ റോഡ്ഷോ നടത്താൻ അനുമതിയില്ല. രണ്ടാംഘട്ട പ്രചരണം സമാപിക്കുന്ന ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോകൾക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാ, ക്രമസമാധാന പ്രശ്നങ്ങൾ, പൊതുജന അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അഹമ്മദാബാദ് പൊലീസ് കമീഷണർ അനൂപ് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പ്രചരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് കോൺഗ്രസും ബി.ജെ.പിയും ശക്തി പ്രകടനത്തിനായി റോഡ്ഷോ സംഘടിപ്പിച്ചത്. റോഡ് ഷോ കടന്നു പോകുന്ന വഴികൾ പ്രവർത്തകരാൽ ജനനിബിഡമാകുകയും അത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഴ്ചകളിൽ നിരവധി റാലികളിൽ രാഹുലും മോദിയും പ്രവർത്തകരെ അഭിസംബോധന ചെയ്തിരുന്നു.
മോദി പത്താൻ, നദിയാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും രാഹുൽ തരാട്, വിരംഗം, സാവ് ലി, ഗാന്ധി നഗർ എന്നിവിടങ്ങളും ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നുണ്ട്. അതേസമയം, പാട്ടീദാർ നേതാവ് ഹാർദിക് പട്ടേലിന്‍റെ അനുയായികൾ അഹമ്മദാബാദിൽ മോട്ടോർസൈക്കിൾ റാലി സംഘടിപ്പിച്ചു.
14 തീയതിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. 18ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.