വന്നത് ബൈക്കിൽ, പോയത് കാറിൽ; അസാധാരണമായൊരു മോഷണ കഥ
text_fieldsഅഹമ്മദാബാദ്: ബൈക്കിൽ വന്ന് കാർ അടിച്ചുമാറ്റി കടന്നുകളഞ്ഞ ഒരു കള്ളെൻറ കഥയാണിനി പറയാൻ പോകുന്നത്. കഥയിത്തിരി അസാധാരണമാകുന്നതിന് കാരണം സാധാരണ കാർ മോഷ്ടാക്കളിൽ നിന്ന് വ്യത്യസ്തനാണ് നമ്മുടെ കള്ളൻ എന്നതിനാലാണ്.
സാധാരണ കാർ മോഷ്ടിക്കാൻ വരുന്നവർ സ്വന്തം വാഹനങ്ങളിൽ വരാറില്ല. അതിെൻറ ആവശ്യമില്ല. ആരുടെയെങ്കിലും കാർ അടിച്ചുമാറ്റാനാണല്ലൊ നാം പോകുന്നത്. തിരിച്ച് വരുേമ്പാൾ എന്തായാലും രണ്ട് വാഹനം ഒാടിച്ചുവരാനാവില്ല. അതിനാൽ ഒരു കള്ളനും റിസ്കെടുക്കില്ല. നമ്മുടെ കള്ളന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ബൈക്കിൽവന്ന് മാന്യമായി വാഹനം കൈകാണിച്ച് നിർത്തിയാണ് ഇയാൾ മോഷണം നടത്തിയിരിക്കുന്നത്.
വഴിവക്കിലൊ കാർ പോർച്ചിലൊ കിടക്കുന്ന വാഹനങ്ങൾ കുത്തിത്തുറന്നാണ് സാധാരണ മോഷ്ടിക്കാറുള്ളത്. ഇൗ പതിവും ഇവിടത്തെ കള്ളൻ പാലിച്ചിട്ടില്ല. ഫർണിച്ചർ കച്ചവടക്കാരനായ സുജൻ ഷായാണ് എല്ലിസ്ബ്രിഡ്ജ് പൊലീസ് സ്റ്റേഷനിൽ അസാധാരണമായ ഇൗ മോഷണം സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. ‘കഴിഞ്ഞ ശനിയാഴ്ച രാത്രി 9:30 ന് ഗുലാബി ടെക്രയിലേക്ക് കാറോടിച്ച് പോകുേമ്പാൾ നവയുഗ് സൊസൈറ്റിക്കടുത്ത്വച്ചാണ് സംഭവം.
ബൈക്കിൽ പിൻതുടർന്നുവന്ന 20-25 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ കാറിന് സമാന്തരമായി എത്തുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്തോ അത്യാവശ്യമെന്ന് കരുതിയാണ് താൻ കാർ നിർത്തിയത്. കാർ നിർത്തിയതോടെ ബൈക്ക് കാറിന് മുന്നിൽ കയറ്റിവച്ച് പുറത്തിറങ്ങിയ യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഭയന്നുപോയ തന്നോട് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യെപ്പട്ടു.
താൻ പുറത്തിറങ്ങിയപ്പോൾ മോഷ്ടാവ് വാഹനവുമായി കടന്നുകളയുകയായിരുന്നു’-സുജൻ ഷാ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്ന സമയം മറ്റൊരാൾ ബൈക്കിൽ വന്നതായും അയാളെ മോഷ്ടാവ് ഭയപ്പെടുത്തി ഒാടിച്ചതായും ഷാ കൂട്ടിച്ചേർത്തു. സംഭവത്തിൽ എല്ലിസ് ബ്രിഡ്ജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് അത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.