പാർട്ടിവിരുദ്ധ പ്രവർത്തനം; മുതിർന്ന നേതാവിനെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കി പളനിസ്വാമി
text_fieldsചെന്നൈ: മുതിർന്ന നേതാവ് പൺറൂട്ടി എസ്. രാമചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി എ.ഐ.എ.ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറി ഇ. പളനിസ്വാമി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് പുറത്താക്കിയത്. പളനിസ്വാമിക്കെതിരെ രാമചന്ദ്രൻ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ നേതൃത്വം നടപടി സ്വീകരിച്ചത്.
പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനാൽ രാമചന്ദ്രനെ സംഘാടക സെക്രട്ടറി സ്ഥാനത്തുനിന്നും എ.ഐ.എ.ഡി.എം.കെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കിയതായി പ്രസ്താവനയിൽ പറയുന്നു. രാമചന്ദ്രൻ പാർട്ടിയുടെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരായി പ്രവർത്തിച്ചെന്നും പ്രസ്താവനയിലുണ്ട്.
അതേസമയം കോ ഓർഡിനേറ്റർ പന്നീർ ശെൽവം രാമചന്ദ്രനെ പാർട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പന്നീർശെൽവത്തെയും അനുയായികളെയും പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടി കോടതി മദ്രാസ് ഹൈകോടതി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.