ജയലളിതയുടെ പേരിൽ പുതിയ പത്രവും ചാനലും തുടങ്ങുന്നു
text_fieldsചെന്നൈ: ജയലളിതയുടെ പേരിൽ പുതിയ പത്രവും ചാനലും തുടങ്ങാൻ എ.ഐ.എ.ഡി.എം.കെ തീരുമാനം. നമതു അമ്മ എന്ന പേരിലായിരിക്കും പുതിയ പത്രം. എന്നാൽ ടി.വി ചാനലിന്‍റെ പേര് നിശ്ചയിച്ചിട്ടില്ല. ജയ ടി.വിയും നമതു എം.ജി.ആറുമാണ് പാർട്ടിയുടെ ചാനലുകളായി പ്രവർത്തിച്ചിരുന്നത്. ചാനലിന്‍റെ നടത്തിപ്പ് ശശികലയുടെ ബന്ധുക്കളുടെ കൈകളിലായതിനാലാണ് ഔദ്യോഗിക പക്ഷം പുതിയ പത്രവും ചാനലും ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരന്‍റെ വിജയത്തിന് പാർട്ടി മാധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. സർക്കാരിന്‍റെ പ്രവർത്തനങ്ങളെ വിമർശനാത്മകമായാണ് ചാനൽ ചിത്രീകരിച്ചിരുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പിൽ സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളുടെ മുന്നിലെത്തിക്കാൻ കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്.
പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിന്‍റെ ജന്മദിനമായ ജനുവരി 17 നോ അല്ലെങ്കില്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നോ 'നാം അമ്മ പത്രം' പുറത്തിറക്കാനാണ് പാര്‍ട്ടി തീരുമാനം. ജയ ടി.വിയും, നമതു എം.ജി.ആറും ഏറ്റെടുക്കാനുള്ള നിയമപരമായ പ്രശ്‌നമാണ് പുതിയ പത്രവും ടിവിയും തുടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.