തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ പരാമർശം: കരുണാസ് എം.എൽ.എ അറസ്റ്റിൽ
text_fieldsെചന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് മുകുലത്തോർ പുലിപടൈ സ്ഥാപക പ്രസിഡൻറും എം.എൽ.എയുമായ നടൻ കരുണാസിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ച അഞ്ചിന് ശാലിഗ്രാമിലെ വസതിയിൽനിന്ന് ഇദ്ദേഹെത്ത കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് നുങ്കംപാക്കം പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്രേഖപ്പെടുത്തിയത്. എഗ്മോർ സെഷൻസ് കോടതി ജഡ്ജി ഗോപിനാഥ് ഇദ്ദേഹത്തെ ഒക്ടോബർ അഞ്ചുവരെ റിമാൻഡ് ചെയ്തു.
വധശ്രമം, മുഖ്യമന്ത്രിക്കെതിരെ അപകീർത്തി, സമുദായ സ്പർധ സൃഷ്ടിക്കൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെ എട്ടു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതിൽ വധശ്രമ കുറ്റം ജഡ്ജി റദ്ദാക്കി. ഉച്ചക്കുശേഷം കരുണാസിനെ വെല്ലൂർ ജയിലിലേക്ക് മാറ്റി. സെപ്റ്റംബർ 16ന് ചെൈന്ന വള്ളുവർകോട്ടത്തിൽ നടന്ന പാർട്ടി പരിപാടിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം എന്നിവരെയും ഒരു പൊലീസ് ഒാഫിസറെയും കരുണാസ് രൂക്ഷമായി വിമർശിച്ചിരുന്നു. പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ കരുണാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അണ്ണ ഡി.എം.കെ- ബി.ജെ.പി നേതാക്കൾ ആവശ്യെപ്പട്ടിരുന്നു. ഇതിനിടെ, കരുണാസ് മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചു.
ഹൈേകാടതിക്കെതിരെ അപകീർത്തികരമായി സംസാരിച്ച ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് കരുണാസിെനതിരെ ഉടൻ നടപടി സ്വീകരിച്ചത് വിവേചനമാണെന്ന് ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിെൻറ വിവധിയിടങ്ങളിൽ കരുണാസിെൻറ അനുയായികൾ അറസ്റ്റുവരിച്ചു.2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കരുണാസും മനിതനേയ ജനനായക മക്കൾ കക്ഷിയുടെ തമീമുൻഅൻസാരിയും കൊങ്കു ഇളൈജ്ഞർ പേരൈവയുടെ യു. തനിയരശവും അണ്ണാ ഡി.എം.കെ ചിഹ്നത്തിൽ മത്സരിച്ചാണ് ജയിച്ചത്. എന്നാൽ, ജയലളിതയുടെ മരണശേഷം മൂവരും എടപ്പാടി പളനിസാമി സർക്കാറിനെതിരായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.