എ.െഎ.എ.ഡി.എം.െക എം.എൽ.എ എ.കെ ബോസ് അന്തരിച്ചു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന എ.െഎ.എ.ഡി.എം.കെ നേതാവും എം.എൽ.എയുമായ എ.കെ ബോസ് (69) മധുരയിൽ ഹൃദയാഘാതം മൂലം മരിച്ചു. എ.െഎ.എ.ഡി.എം.കെയുടെ തിരുപരങ്കുന്ദ്രം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് എ.കെ ബോസ്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
2016ൽ എം.എൽ.എയായിരുന്ന എസ്. എം ശ്രീനിവേലു മരിച്ചതിെന തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് എ.കെ ബോസ് എം.എൽ.എയായത്. രണ്ടു വർഷത്തിനിെട രണ്ടാം തവണയാണ് തിരുപരങ്കുന്ദ്രത്തിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്. 2006ലും എ.കെ ബോസ് തിരുപരങ്കുന്ദ്രത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 2011ൽ മധുരൈ നോർത്തിൽ നിന്നും തെരഞ്ഞെടുക്കെപ്പട്ടു.
എ.കെ ബോസിെൻറ ഉപതെരഞ്ഞെടുപ്പ് നാമനിർദേശം വിവാദമായിരുന്നു. എ.െഎ.എ.ഡി.എം.കെ അധ്യക്ഷയായിരുന്ന ജെ. ജയലളിത ആശുപത്രിയിൽ കിടക്കുേമ്പാഴാണ് നാമനിർദേശ പത്രിക അറ്റസ്റ്റ് ചെയ്തത് എന്നതായിരുന്നു വിവാദത്തിനിടവെച്ചത്. ജയലളിതയുടെ വിരലടയാളം പതിപ്പിച്ചായിരുന്നു അറ്റസ്റ്റ് ചെയ്തത്. ജയലളിതയുടെ ആരോഗ്യ സ്ഥിതി വെളിപ്പെടുതാത്തതിനാൽ അവർ സ്വബോധത്തോടെ തന്നെയാണോ രേഖകളിൽ ഒപ്പുവെച്ചതെന്ന് ഡി.എം.കെയും മറ്റ് പ്രതിപക്ഷ കക്ഷികളും സംശയമുന്നയിച്ചിരുന്നു. ഒപ്പുവെച്ചതിനെ കുറിച്ച് ജയലളിത ബോധവതിയായിരുന്നെന്ന് മുതിർന്ന സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയതോടെയാണ് വിവാദം കെട്ടടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.