അണ്ണാ ഡി.എം.കെ യോഗം ഇന്ന്; ശശികലയെ പുറത്താക്കും
text_fieldsചെന്നൈ : അണ്ണാ ഡിംഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍ ചേരും. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവർ സംയുക്തമായാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. എം.പിമാര്‍, എം.എൽ.എമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പടെ രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും വി.കെ ശശികലയെ മാറ്റുന്ന തീരുമാനം ഇന്നത്തെ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് അറിയുന്നത്. ജനറല്‍ കൗണ്‍സിലിനെതിരെ ടി.ടി.വി ദിനകരന്‍ പക്ഷം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും യോഗത്തിന് മദ്രാസ് ഹൈകോടതി അനുവാദം നല്‍കുകയായിരുന്നു.
ജനറല്‍ സെക്രട്ടറിക്ക് മാത്രമാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അധികാരമെന്നും അവരുടെ അഭാവത്തില്‍ വിളിച്ചു ചേര്‍ക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദിനകരന്‍ പക്ഷത്തെ വെട്രിവേല്‍ എം.എല്‍എ.യാണ് ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് യോഗം നടത്തുന്നതിന് സ്റ്റേ ചെയ്യാനാകില്ലെന്ന് ഉത്തരവിട്ടു. പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് മീഷനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം. കോടതിയുടെ സമയം കളഞ്ഞതിന് വെട്രിവേലിന് കോടതി ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
ഇന്ന് നടക്കുന്ന ജനറൽ കൗൺസിൽ പല സുപ്രധാന തീരുമാനങ്ങളും എടുത്തേക്കുമെന്നാണ് സൂചന. പാര്‍ട്ടി മേല്‍നോട്ടത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മറ്റിയില്‍ സെക്രട്ടറിയായി ഒ. പനീര്‍ശെല്‍വത്തെയും ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെും തിരഞ്ഞെടുത്ത തീരുമാനത്തിനും യോഗം അംഗീകാരം നല്‍കും. കൂടാതെ എ.ഐ.എ.ഡി.എം.കെയുടെ ഭാരവാഹിത്വത്തിലുംസര്‍ക്കാര്‍ തലത്തിലും സുപ്രധാന മാറ്റങ്ങളും ഉണ്ടാകും.
ശശികല വിഭാഗം പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ യോഗപരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.