ഒ.പി.എസിെൻറ മകനെതിരെ ദിനകരെൻറ തുറുപ്പ്
text_fieldsചെന്നൈ: തേനി ലോക്സഭ മണ്ഡലത്തിൽ ജനവിധിതേടുന്ന അണ്ണാ ഡി.എം.കെ കോ ഒാഡിനേറ്ററും ഉപമ ുഖ്യമന്ത്രിയുമായ ഒ. പന്നീർശെൽവത്തിെൻറ(ഒ.പി.എസ്) മകൻ രവീന്ദ്രനാഥ് കുമാറിനെത ിരെ ‘അമ്മ മക്കൾ മുന്നേറ്റ കഴകം’(എ.എം.എം.കെ) പ്രമുഖ നേതാവ് തങ്കത്തമിഴ്ശെൽവനെ കളത്തിലിറക്കിയത് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായി. മുഖ്യധാരയിലേക്ക് മകനെ കൈപിടിച്ചുയർത്താനുള്ള ഒ.പി.എസിെൻറ നീക്കത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ടി.ടി.വി ദിനകരൻ തുറുപ്പുശീട്ടിറക്കിയത്. അയോഗ്യത കൽപിക്കപ്പെട്ട 18 അണ്ണാ ഡി.എം.കെ- എം.എൽ.എമാരിൽ ഒരാളാണ് തങ്കത്തമിഴ്ശെൽവൻ. എ.എം.എം.കെയിൽ രണ്ടാമനായ ഇദ്ദേഹം തേനി ജില്ല ഉൾപ്പെടെ തെക്കൻ തമിഴകത്തിൽ അറിയപ്പെടുന്ന നേതാവാണ്.
അണ്ണാ ഡി.എം.കെയുടെ തോൽവി ലക്ഷ്യമിട്ട് ദിനകരൻ 40 ലോക്സഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ശശികല കുടുംബത്തിെൻറ നിയന്ത്രണത്തിൽനിന്ന് പാർട്ടിയെ രക്ഷിക്കുകയെന്ന മുദ്രാവാക്യവുമായാണ് ഒ.പി.എസ് ജയലളിതയുടെ സമാധിയിൽ മൗനപ്രാർഥന നടത്തി ‘ധർമയുദ്ധം’ പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ മകനെ ലോക്സഭയിലെത്തിക്കാനുള്ള നീക്കം ഇരട്ടത്താപ്പാണെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. രാഷ്ട്രീയത്തിൽ കുടുംബവാഴ്ച നിയമവിരുദ്ധമല്ലെന്നും തെൻറ മകൻ പടിപടിയായി പ്രവർത്തിച്ചാണ് ഇൗ നിലയിലെത്തിയതെന്നും ഒ.പി.എസ് ന്യായീകരിക്കുന്നു. തങ്കത്തമിഴ്ശെൽവെൻറ സ്ഥാനാർഥിത്വത്തോടെ തേനി ലോക്സഭ മണ്ഡലം ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.