Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.കെ നഗർ...

ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​: രണ്ടില ചിഹ്​നം ആർക്ക്​ നൽകണമെന്നതിൽ തീരുമാനം ഇന്ന്​

text_fields
bookmark_border
ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​: രണ്ടില ചിഹ്​നം ആർക്ക്​ നൽകണമെന്നതിൽ തീരുമാനം ഇന്ന്​
cancel

ചെന്നൈ: ചെന്നൈയിലെ ആർ.കെ നഗർ  ഉപതെരഞ്ഞെടുപ്പിൽ എ.​െഎ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ്​ ചിഹ്​നമായ രണ്ടില ആർക്ക്​ നൽകണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ഇന്ന്​ തീരുമാനമെടുക്കും. എ.​െഎ.എ.ഡി.എം.കെയിലെ ശശികല വിഭാഗവും പന്നീർശെൽവം വിഭാഗവും ചിഹ്​നത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്​. തമിഴ്​നാട്​ മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ മരണത്തെ തുടർന്നാണ്​ ആർ.കെ നഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​.

ഏപ്രിൽ 12നാണ്​ ചെന്നൈയിലെ ഡോ. രാധാകൃഷ്​ണ നഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. മാർച്ച്​ 24 വരെ തെരഞ്ഞെടുപ്പിനുള്ള നോമിനേഷൻ നൽകാം. ഏപ്രിൽ 17നാണ്​ വോ​െട്ടണ്ണൽ. ഇൗയൊരു സാഹചര്യത്തിൽ ചിഹ്​നം സംബന്ധിച്ച്​ തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്.

തെരഞ്ഞെടുപ്പിലെ ശശികല വിഭാഗം സ്ഥാനാർഥിയായ ടി.ടി.വി ദിനകരൻ രണ്ടില ചിഹ്​നം തനിക്ക്​ അവകാശപ്പെടതാണെന്നും മാർച്ച്​ 23ന്​ നോമിനേഷൻ സമർപ്പിക്കുമെന്നും നേരത്തെ  വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R.K nagar byelectionby election 2017
News Summary - AIADMK Party Symbol: OPS or Sasikala, EC to Decide Who Will Get 'Two Leaves'
Next Story