തെരഞ്ഞെടുപ്പ് കമീഷനെതിരെ ശശികലപക്ഷം കോടതിയിൽ
text_fieldsന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടേതാണ് എ.ഐ.എഡി.എം.കെയെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിലപാടിനെതിരെ ശശികല വിഭാഗം ഡൽഹി ഹൈകോടതിയെ സമീപിച്ചു. പ്രശ്നത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്നാണ് ആവശ്യം. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങുന്ന െബഞ്ചാണ് പരാതി പരിഗണിക്കുന്നത്.
എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ആർ.കെ നഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് ശശികലവിഭാഗം രംഗത്തെത്തിയത്.
ഏകീകൃത എ.ഐ.എ.ഡി.എം.കെ എന്നറിയപ്പെടുന്ന പളനിസാമി, പന്നീർ സെൽവം പക്ഷത്തിന് നവംബർ 23ന് തെരഞ്ഞെടുപ്പ് കമീഷൻ രണ്ടില ചിഹ്നം അനുവദിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ മധുസൂദനനെതിരെ നടപടി സ്വീകരിക്കണമെന്നും ശശികലപക്ഷം ആവശ്യപ്പെട്ടു. ചിഹ്നം സംബന്ധിച്ച രേഖകളും ഹാജരാക്കാൻ ആവശ്യമുണ്ട്.
മുതിർന്ന അഭിഭാഷക കീർത്തി ഉപ്പലാണ് ശശികലക്കും ദിനകരനും വേണ്ടി ഹാജരാകുന്നത്. ചിഹ്നം അനുവദിച്ച കമീഷേൻറത് വിരുദ്ധനിലപാടാണെന്നും സാമാന്യനീതിക്ക് വിരുദ്ധമാണെന്നും കീർത്തി ഉപ്പൽ വാദിച്ചു. കേസിൽ നാളെ വീണ്ടും വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.