എ.െഎ.എ.ഡി.എം.കെ ലയനം: പളനിസാമി പ്രധാനമന്ത്രിയെ കണ്ടു
text_fieldsചെന്നൈ: തമിഴ്നാട്ടില്‍ വിഭജിച്ച് നില്‍ക്കുന്ന അണ്ണാ ഡി.എം.കെ പാര്‍ട്ടികളുടെ ലയന വാർത്തകൾക്കിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു ഘടകങ്ങളുടെയും ലയനത്തിന് ബി.ജെ.പി ഇടപെടുമെന്നാണ് സൂചന. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ കണ്ടത്. ഒ. പനീര്‍ശെല്‍വവും ഇന്ന് പ്രധാനമന്ത്രിയെ കാണും. 12 മണിയോടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റ് ഇരുവരും ചര്‍ച്ച നടത്തി. ലയനത്തിന് ശേഷം അണ്ണാഡി.എം.കെ എൻ.ഡി.എയുടെ ഘടകകക്ഷിയാകുമെന്നാണ് സൂചന.
ശശികലയുടെ ബന്ധുവായ ടി.ടി.വി ദിനകരന്‍ പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയതോടെയാണ് എടപ്പാടി-പന്നീർശെൽവം -പക്ഷങ്ങള്‍ തമ്മിലുള്ള ലയനത്തിന് വേഗം കൂടിയത്. 122 എം.എൽ.എമാർ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരൻ, 45 അംഗ ഭാരവാഹികളുടെ പട്ടികയും കഴിഞ്ഞദിവസം പുറത്തിറക്കി. ദിനകരന്‍ പക്ഷം പിന്തുണ പിന്‍വലിച്ചാല്‍ പളനിസ്വാമിക്ക് അധികാരത്തില്‍ തുടരുക ബുദ്ധിമുട്ടാകും. ഇതുകൂടി ലയനത്തിന് കാരണമാണ്. ശശികലയെയും ദിനകരനെയും ഒഴിവാക്കുകയെന്ന ഒ.പി.എസ് പക്ഷത്തിന്‍റെ ആവശ്യം പളനിസ്വാമി വിഭാഗം അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ പളനിസാമി സർക്കാറിനെതിരെ വേണ്ടിവന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷമായ ഡി.എം.കെ അറിയിച്ചു. ഒരു അവിശ്വാസ പ്രേമയം അവതരിപ്പിച്ച് ആറുമാസത്തിനു ശേഷം മാത്രമേ അടുത്തത് അനുവദനീയമാകൂ. ഫെബ്രുവരിയിൽ ഡി.എം.കെ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു.
ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം അവഗണിച്ചുകൊണ്ട് പാർട്ടിക്കുള്ളിൽ തന്നെ പോരാടുന്നതിെൻറ തിരക്കിലാണ് എ.െഎ.എ.ഡി.എ.കെെയന്ന് ഡി.എം.കെ ആരോപിച്ചു. കർഷക ആത്മഹത്യ, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ, മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് നീറ്റ് തുടങ്ങിയ പ്രശ്നങ്ങൾ എങ്ങനെ നേരിടണെമന്നതിനെ കുറിച്ച് ഭരണകക്ഷികൾ സംശയാലുക്കളാണ്. ജനപിന്തുണയും പാർട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഡി.എം.കെ വർക്കിങ്ങ് പ്രസിഡൻറ് എം.കെ സ്റ്റാലിൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.