ആർ.കെ നഗർ തോൽവി: എ.െഎ.എ.ഡി.എം.കെയിൽ അച്ചടക്ക നടപടി
text_fieldsചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ എ.െഎ.എ.ഡി.എം.കെയിൽ അച്ചടക്ക നടപടി. വിമതനേതാവ് ടി.ടി.വി ദിനകരനോട് പാർട്ടി സ്ഥാനാർഥി ഇ. മധുസൂദനൻ ദയനീയമായി തോറ്റതിന് പിന്നാലെ നാല് ജില്ല സെക്രട്ടറിമാർ ഉൾപ്പെെ ഒമ്പതു പേെര പുറത്താക്കിയതായി മുഖ്യമന്ത്രിയും പാർട്ടി കോഒാഡിനേറ്ററുമായ കെ. പളനിസാമി അറിയിച്ചു. ചെന്നൈ നോർത്ത് സെക്രട്ടറി വെട്രിവേൽ, വെല്ലൂർ ഇൗസ്റ്റ് സെക്രട്ടറി പാർഥിപൻ, തഞ്ചാവൂർ സെക്രട്ടറി രംഗസ്വാമി, തേനി സെക്രട്ടറി തങ്കതമിൾസെൽവം തുടങ്ങി ഒമ്പതു പേരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത്.
അതേസമയം, തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാർട്ടി വിപ്പ് ചക്രപാണിയുടെ നേതൃത്വത്തിലുള്ള സമിതിയോട് ഡിസംബർ 31നകം റിപ്പോർട്ട് സമർപ്പിക്കാൻ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
അതിനിടെ ഭരണകക്ഷിയെ തോൽപിക്കാൻ ഡി.എം.കെയുടെ സഹായം തേടിയെന്ന ആരോപണം ടി.ടി.വി ദിനകരൻ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.