ഗവർണറെ കരിങ്കൊടി കാണിച്ചു; പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ നിയമസഭയിൽ നിന്ന് ഇറങ്ങി പോയി
text_fieldsചെന്നൈ: ചൊവ്വാഴ്ച മയിലാടുതുറൈ സന്ദർശിച്ച ഗവർണർ ആർ.എൻ രവിക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച് എ.ഐ.എ.ഡി.എം.കെ തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഇറങ്ങി പോയി.
കരിങ്കൊടി പ്രതിഷേധവും ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും സംസ്ഥാനത്തെ ക്രമസമാധാന നിലയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി നിയമസഭയിൽ ആരോപിച്ചു. ഗവർണറുടെ യാത്രക്കിടയിൽ സമരക്കാർ പ്രവേശിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പ് വരുത്തണമായിരുന്നെന്നും അല്ലെങ്കിൽ സമരക്കരെ ഉടൻ തന്നെ നീക്കേണ്ടതായിരുന്നെന്നും പളനിസ്വാമി പറഞ്ഞു.
ഗവർണർക്ക് പോലും ശരിയായവിധത്തിൽ സുരക്ഷ ലഭിക്കാത്ത ഈ സംസ്ഥാനത്ത് എങ്ങനെയാണ് സാധാരണക്കാർക്ക് സംരക്ഷണം ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
മയിലാടുതുറെ സന്ദർശിച്ച ഗവർണർ രവിക്കെതിരെ ഒരു സംഘം കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ഈ നീക്കത്തെ അപലപിച്ചു. പ്രതിഷേധത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനുമായ വിശ്വേഷ് ബി.ശാസ്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.