ജയിലിൽ വി.െഎ.പി പരിഗണന: ഡി.െഎ.ജി രൂപ മാധ്യമങ്ങളെ കാണുന്നത് തടയണമെന്ന് എ.െഎ.എ.ഡി.എം.കെ
text_fieldsബംഗളൂരു: അഴിമതി കേസിൽ ജയിലിൽ കഴിയുന്ന വി.കെ ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ നൽകിയത് സംബന്ധിച്ച് ഡി.െഎ.ജി ഡി.രൂപ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കണമെന്ന് എ.െഎ.എ.ഡി.എം.കെ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു. രൂപ ടിവി ചാനലുകളിൽ അഭിമുഖങ്ങളും പത്രകുറിപ്പുകളും നൽകുന്നത് സർക്കാർ വിലക്കണമെന്നാണ് എ.െഎ.എ.ഡി.എം.കെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. കർണാടക എ.െഎ.എ.ഡി.എം.കെ പാർട്ടി സെക്രട്ടറിയും വക്താവുമായ പുകഴന്തിയെ പ്രതിനിധീകരിച്ച് അഭിഭാഷകനായ എൻ. കൃഷ്ണപ്പനാണ് സർക്കാറിന് പരാതി കൈമാറിയത്.
ജയിലിൽ ശശികലക്ക് വി.െഎ.പി സൗകര്യങ്ങൾ ഒരുക്കിയെന്ന് പരാതിപ്പെട്ടത് ഡി.െഎ.ജി രൂപയാണ്. ശശികല വിഷയത്തിൽ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് പബ്ളിസിറ്റി ഉണ്ടാക്കാനാണ് രൂപ ശ്രമിക്കുന്നത്. അവരുടെ മോശം പെരുമാറ്റത്തിനെതിരെ നടപടിയെടുക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
രൂപ സ്വന്തം നേട്ടത്തിനുവേണ്ടിയാണ് ശശികലക്കെതിരെയുള്ള വാർത്തകൾ ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള നടപടികൾ അനുവദിക്കരുതെന്നും അവർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകണമെന്നും അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെട്ടു.
ജൂലൈ 12 നാണ് രണ്ടു കോടി രൂപ കോഴ വാങ്ങി ശശികലക്ക് ജയിലിൽ വി.െഎ.പി സൗകര്യങ്ങൾ അനുവദിച്ചിരിക്കയാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടറായ ഡി. രൂപ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ജയിൽ ചട്ടങ്ങൾ മറികടന്ന് ശശികലക്ക് അനുവദിച്ച പ്രത്യേക അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിന്നീട് എടുത്തുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.