കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവെച്ചു
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷെൻറ രാജിക്ക് തൊട്ടുപിറകെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് റാവത്തിെൻറ രാജി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൈനിത്താളിൽ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡൻറ് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഔദ്യോഗികമായി രാജിവെച്ചത്. തൊട്ടുപിറകെ ജനറൽ സെക്രട്ടറിയും രാജിവെച്ചതോടെ പാർട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്.
മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഞ്ച് തവണ പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കോൺഗ്രസ് അധികാരത്തിലെത്തുകയാണെങ്കിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന ഹരീഷ് റാവത്തിൻെറ പരാമർശം വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.