Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപ്​​...

ലക്ഷദ്വീപ്​​ സന്ദർശിക്കാൻ എ.ഐ.സി.സിക്ക്​ അനുമതിയില്ല

text_fields
bookmark_border
ലക്ഷദ്വീപ്​​ സന്ദർശിക്കാൻ എ.ഐ.സി.സിക്ക്​ അനുമതിയില്ല
cancel

ന്യൂഡൽഹി: ലക്ഷദ്വീപിൽ നടക്കുന്ന ഭരണകൂട്ട വേട്ടയാടലിന്‍റെ പശ്ചാത്തലത്തിൽ ദ്വീപ്​​ സന്ദർശിക്കാൻ എ.ഐ.സി.സിക്ക്​ അനുമതിയില്ല. കോവിഡ്​ നിയന്ത്രണങ്ങളുടെ പേരിലാണ്​ അനുമതി നിഷേധിച്ചത്​. ദ്വീപ്​ നിവാസികൾക്ക്​ ഐക്യദാർഡ്യം അറിയിക്കാനും, അഡ്​മിനിസ്​ട്രേറ്ററുടെ ജനദ്രോഹ നപടികളിൽ അന്വേഷണം നടത്താനുമാണ്​ എ.ഐ.സി.സി സംഘം ദ്വീപ്​ സന്ദർശിക്കാൻ തീരുമാനിച്ചത്​. രണ്ടുതവണ അപേക്ഷി​ച്ചെങ്കിലും അനുമതി നൽകിയില്ലെന്ന്​ എ.ഐ.സി.സി വ്യക്​തമാക്കി

അതെസമയം പ്രതിഷേധങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ദ്വീപ്​ കലക്​ടർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്​. വൈകുന്നേരം നാല്​ മണിക്ക്​ കൊച്ചിയിലാണ്​ യോഗം വിളിച്ചിരിക്കുന്നത്​. യോഗത്തിൽ കോൺഗ്രസ്​ ശക്​തമായ നിലപാട്​ സ്വീകരിച്ചേക്കും

ജനദ്രോഹനടപടികൾ തുടരുന്നതിന്‍റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലക്ഷദ്വീപ്​ ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രഫ​ുൽ ​പ​േട്ടലിന്​ താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ്​ സഥലം മാറ്റിയത്​. ദ്വീപിന്‍റെ ചരിത്രത്തിലിതാദ്യമായാണ്​ ഇത്തരത്തിൽ വലിയൊരു കൂട്ട സ്ഥലമാറ്റം നടക്കുന്നത്​.

ഇതിനിടെ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്​കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും തീരുമാനിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ്​ സ്​കൂളുകൾ അടച്ചുപൂട്ടുന്നത്​. സ്​കൂളുകൾ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ്​​ അടച്ച്​ പൂട്ടൽ​. ​15 ഓളം സ്​കൂളുകളാണിതുവരെ പൂട്ടിയത്​​. കിൽത്താനിൽ മാത്രം നാല്​ സ്​കൂളുകൾക്കാണ്​ താഴ്വീണത്​. മറ്റ്​ ചില സ്​കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ്​ നിവാസികൾ പറയുന്നു.

വിദഗ്​ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന്​ ​െ​കാച്ചിയിലേക്ക്​ രോഗികളെ കൊണ്ടു​വരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും നീക്കമുണ്ട്​്​്​. ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ്​ ഭരണകൂടം ടെണ്ടർ വിളിച്ചു. നിലവിൽ രണ്ട്​ എയർ ആംബുലൻസുകളാണ്​ ലക്ഷദ്വീപിൽ നിന്ന്​ രോഗികളെ കൊച്ചിയിലെയും മറ്റും ആശ​ുപത്രികളിലേക്ക്​ എത്തിക്കാനുള്ളത്​. ഇതിന്‍റെ സേവനം അവസാനിപ്പിച്ച്​ സ്വകാര്യമേഖലക്ക്​ നൽകാനാണ്​​ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiccSave LakshadweepLakshadweep Administrator
News Summary - AICC is not allowed to visit Lakshadweep
Next Story