എയ്ഡഡ് കോളജുകൾക്ക് ഇനി സ്വാശ്രയ കോഴ്സുകളില്ല
text_fieldsന്യൂഡൽഹി: കേരളത്തിലെ എയ്ഡഡ് കോളജുകളിൽ ഇനി മുതൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഇത് സംസ്ഥാന സർക്കാറിെൻറ നയപരമായ തീരുമാനമാണെന്നും സ്റ്റാൻഡിങ് കോൺസൽ അഡ്വ. ജി. പ്രകാശ് സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം ബിരുദതലത്തിൽ സ്വാശ്രയ തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്ക് യു.ജി.സി മാനദണ്ഡം അനുസരിച്ച് അനുമതി നൽകുമെന്ന് സംസ്ഥാന സർക്കാർ കൂട്ടിച്ചേർത്തു.
എയ്ഡഡ് സ്ഥാപനങ്ങളിൽ അൺ എയ്ഡഡ് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ കോഴ്സുകൾ അനുവദിക്കുന്നതിനെതിരെ അൺഎയ്ഡഡ് കോളജ് മാനേജ്മെൻറ് അസോസിയേഷൻ, അൽ അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളജ് സമർപ്പിച്ച ഹരജിയിലാണ് മാറിയ നിലപാട് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ സംസ്ഥാന സർക്കാർ അറിയിച്ചത്.
വിദ്യാഭ്യാസം കച്ചവടമായി മാറിയെന്ന് ജസ്റ്റിസ് യു.യു. ലളിത് നിരീക്ഷിച്ചു. സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകർ തന്നെ എയ്ഡഡ് കോളജുകളിൽ സ്വാശ്രയ കോഴ്സുകൾക്ക് പഠിപ്പിക്കൻ വരുന്നത് ചോദ്യം ചെയ്ത അഡ്വ. ഹാരിസ് ബീരാൻ എയ്ഡഡ് കോളജുകളിൽ സർക്കാർ നൽകുന്ന ഫണ്ടുകൾ ഉപയോഗിച്ച് അൺഎയ്ഡഡ് കോഴ്സുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നും വാദിച്ചു. തുടർന്ന് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ഹരജി തീർപ്പാക്കുകയാണെന്ന് ജസ്റ്റിസ് ലളിത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.